മോട്ടോർ തൊഴിലാളി സായാഹ്ന ധർണ നാളെ
12:44 AM Feb 10, 2017 | Deepika.com
കോട്ടയം: മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐഎൻടിയുസി കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ വൈകുന്നേരം അഞ്ചിന് കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് കോർണറിൽ പെട്രോൾ, ഡീസൽ വില വർധനവ് പിൻവലിക്കുക, വിലക്കയറ്റം തടയുക, അന്യായമായി വർധിപ്പിച്ച വാഹന രജിസ്ട്രേഷൻ ഫീസ്, ഫിറ്റ്നസ് ഫീസ് തുടങ്ങി ആർടിഎ ഓഫീസിൽ വർധിപ്പിച്ച ഫീസ് നിരക്കുകൾ പിൻവലിക്കുക, സംസ്ഥാനത്തെ പെട്രോൾ ഡീസൽ വില്പന നികുതി പിൻവലിക്കുക, റേഷൻ വിതരണ അപാകത പരിഹരിക്കുക തുടങ്ങിയവ ആവശ്യങ്ങൾ ഉന്നയിച്ചാണ് സായാഹ്ന ധർണ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ധർണ ഉദ്ഘാടനം ചെയ്യും. കെ.സി.അബു മുഖ്യപ്രഭാഷണം നടത്തും.