ചർച്ചാ സമ്മേളനം
12:44 AM Feb 10, 2017 | Deepika.com
കോട്ടയം: ആർ. ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംവിധായകൻ രാമുകാര്യാട്ടിന്റെ ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന ചെമ്മീൻ സിനിമയുടെ ചർച്ചാ സമ്മേളനം ഉൗട്ടി ലോഡ്ജ് ഓഡിറ്റോറിയത്തിൽ 10നു വൈകുന്നേരം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വേദി പ്രസിഡന്റ് എം.എസ്. സാബു അധ്യക്ഷത വഹിക്കും. പി.കെ. ചിത്രഭാനു വിഷയാവതരണം നടത്തും. കൈനകരി ഷാജി, വി. ജയകുമാർ, ബിജി കുര്യൻ, കോട്ടയം പത്മൻ, ടോമി കല്ലാനി, ജി. ശ്രീകുമാർ, വി.വി. പ്രഭ, പി.ജി. പത്മനാഭൻ, ചെങ്ങളം രവി, ബൈജു മാറാട്ടുകുളം, സാൽവിൻ കൊടിയന്തറ, കല്ലറ ഷാജി എന്നിവർ പ്രസംഗിക്കും.