മാങ്ങാനം: വിജയപുരം പഞ്ചായത്തും മാങ്ങാനം ജ്യോതിസ് ചാരിറ്റബിൾ സൊസൈറ്റിയും, എനർജി മാനേജ്മെന്റ് സെന്റർ കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന ഉൗർജ സംരക്ഷണ ബോധവൽക്കരണ പരിപാടി 12ന് ഉച്ചകഴിഞ്ഞ് 1.30 ന് മാങ്ങാനം എസ്എച്ച് ജനറലേറ്ററിനോടനുബന്ധിച്ചുള്ള ജ്യോതിസ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. തിരുവഞ്ചൂർ രാധാകൃഷണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി അധ്യക്ഷത വഹിക്കും.
പുതുപ്പള്ളി: പുതുപ്പള്ളി പഞ്ചായത്തും മാങ്ങാനം ജ്യോതിസ് ചാരിറ്റബിൾ സൊസൈറ്റിയും എനർജി മാനേജ്മെന്റ് സെന്റർ കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന ഉൗർജ സംരക്ഷണ ബോധവത്കരണ പരിപാടി നാളെ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ പുതുപ്പള്ളി പഞ്ചായത്ത് ഹാളിൽ് നടത്തപ്പെടും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് നെബു ജോണ് അധ്യക്ഷത വഹിക്കും.
ഉൗർജ സംരക്ഷണ ബോധവത്കരണ പരിപാടി
12:44 AM Feb 10, 2017 | Deepika.com