കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി ​ചാ​ന്പ്യന്മാ​ർ

12:37 AM Feb 10, 2017 | Deepika.com
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ സ്റ്റു​ഡ​ന്‍റ്സ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഓ​ൾ കേ​ര​ള ഇ​ന്‍റ​ർ കൊ​ളീ​ജി​യ​റ്റ്  വോ​ളി ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ​ചാ​ന്പ്യ​ൻ​മാ​രാ​യി. വാ​ശി​യേ​റി​യ ഫൈ​ന​ലി​ൽ  അ​മ​ൽ ജ്യോ​തി ര​ണ്ടി​നെ​തി​രെ  മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് (സ്കോ​ർ: 25-22, 25-20, 23-25, 23-25, 15-13 ) പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​നെ കീ​ഴ​ട​ക്കി​യാ​ണ് ചാ​ന്പ്യന്മാ​രാ​യ​ത്.  
അ​മ​ൽ​ജ്യോ​തി യി​ലെ നാ​ലാം വ​ർ​ഷ ഇ​ല​ക്്ട്രി​ക്ക​ൽ  വി​ദ്യാ​ർ​ഥി ഷി​നു രാ​ജി​നെ ടൂ​ർ​ണ​മെ​ന്‍റി​ലെ  മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി  ​തെ​ര​ഞ്ഞെ​ടു​ത്തു. ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച അ​റ്റാ​ക്ക​റാ​യി മൂ​ന്നാം വ​ർ​ഷ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി റെ​ൻ ചെ​റി​യാ​നെ​യും മി​ക​ച്ച ഡി​ഫ​ൻ​ഡ​റാ​യി പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ റി​ച്ചി​ൻ കു​രു​വി​ള​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
വി​ജ​യി​ക​ൾ​ക്ക് കോ​ള​ജ് മാ​നേ​ജ​ർ റ​വ. ഡോ. ​മാ​ത്യു പാ​യി​ക്കാ​ട്ട് ട്രോ​ഫി​യും കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ  േഡാ. ​ഇ​സ​ഡ്. വി. ​ളാ​ക​പ്പ​റ​ന്പി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. ടൂ​ർ​ണ​മെ​ന്‍റി​ലെ  മി​ക​ച്ച ക​ളി​ക്കാ​ർ​ക്കു​ള്ള ട്രോ​ഫി​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്തു മെ​ന്പ​ർ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ ന​ൽ​കി.