ബാ​ല​ക​ർ​ഷ​ക​ർ​ക്ക് പു​ര​സ്കാ​രം

12:37 AM Feb 10, 2017 | Deepika.com
കോ​ട്ട​യം: ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി കൂ​ടു​ത​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, പ്ര​ച​രി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബാ​ല​സം​ഘം ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന മു​റ്റ​ത്തൊ​ര​ടു​ക്ക​ള​ത്തോ​ട്ടം ഒ​ന്നാം​ഘ​ട്ട​ത്തി​ന്‍റെ വി​ള​വെ​ടു​പ്പും മി​ക​ച്ച ബാ​ല​ക​ർ​ഷ​ക​ർ​ക്കു​ള്ള പു​ര​സ്കാ​ര​വി​ത​ര​ണ​വും 25നു ​കോ​ട്ട​യ​ത്ത് ന​ട​ക്കും. ലോ​വ​ർ പ്രൈ​മ​റി, അ​പ്പ​ർ പ്രൈ​മ​റി, ഹൈ​സ്കൂ​ൾ എ​ന്നീ മൂ​ന്നു​വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ഓ​രോ ആ​ണ്‍​കു​ട്ടി​യെ​യും ഓ​രോ പെ​ണ്‍​കു​ട്ടി​യെ​യും മി​ക​ച്ച ബാ​ല​ക​ർ​ഷ​ക​നാ​യും ക​ർ​ഷ​ക​യാ​യും തെ​ര​ഞ്ഞെ​ടു​ക്കും.
ഇ​രു​വ​ർ​ക്കും കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും.ര​ണ്ടാം​ഘ​ട്ട മ​ത്സ​ര​ത്തി​നു​ള്ള വി​ത്തു​ക​ൾ വി​ഷു​വി​നു വി​ള​വെ​ടു​ക്ക​ത്ത​ക്ക​വി​ധം 11ന് ​രാ​വി​ലെ 10 മു​ത​ൽ ബാ​ല​സം​ഘം ജി​ല്ലാ ഓ​ഫീ​സി​ൽ വി​ത​ര​ണം ചെ​യ്യും. ര​ണ്ടാം​ഘ​ട്ട മ​ത്സ​ര​ത്തി​നു താ​ത്പ​ര്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ട​ുക. 8281024920, 9447806818.