ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം അറസ്റ്റിൽ

12:37 AM Feb 10, 2017 | Deepika.com
കോ​ട്ട​യം: കൊ​ല​ക്കേ​സ് അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഗു​ണ്ടാ​ത്ത​ല​വ​നെ ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. അ​യ്മ​ന​ത്ത് ഓ​ട്ടോ​ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി അ​യ്മ​നം മാ​ങ്കീ​ഴേ​പ്പ​ടി വി​നീ​ത് സ​ഞ്ജ​യ​നെ(28)​യാ​ണു വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​നീ​തി​നെ ഗു​ണ്ടാ ലി​സ്റ്റി​ൽ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ സി.​എ. ല​ത ഉ​ത്ത​ര​വി​ട്ട​തി​നു പി​ന്നാ​ലെ വെ​സ്റ്റ് സി.​ഐ. നി​ർ​മ​ൽ ബോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.
ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ യു​വാ​ക്ക​ളെ ആ​ക്ര​മി​ക്കു​ന്ന​തു ക​ണ്ടു ത​ട​യാ​ൻ എ​ത്തി​യ ബ​സ് ജീ​വ​ന​ക്കാ​ര​നാ​യ ഒ​ള​ശ പാ​റേ​പ്പ​റ​ന്പി​ൽ സോ​ജു​മോ​നെ ആ​ക്ര​മി​ച്ചു മാ​ല ക​വ​ർ​ന്ന​തു വി​നീ​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​യി​രു​ന്നു.
ഈ ​കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ൻ. രാ​മ​ച​ന്ദ്ര​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഡി​വൈ​എ​സ്പി. ഗി​രീ​ഷ് പി. ​സാ​ര​ഥി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു.
വി​നീ​ത് സം​സ്ഥാ​ന​ത്തി​നു പു​റ​ത്തേ​ക്കു ക​ട​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സം​ഘം അവി​ടെ​യും അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.