ഇൻഡോർ സ്റ്റേഡിയം

12:25 AM Feb 10, 2017 | Deepika.com
കല്ലറ: കല്ലറ സെന്റ് തോമസ് ഹൈസ്കൂളിൽ ഇൻഡോർ സ്റ്റേഡിയം പൂർത്തിയായി. പുതിയ ഇൻഡോർ സ്റ്റേഡിയത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും സ്കൂൾ മാനേജർ ഫാ. ജോസ് കുറുപ്പന്തറയിൽ നിർവഹിച്ചു. 1500 വിദ്യാർഥികൾക്ക് ഇരിക്കാവുന്ന സൗകര്യങ്ങളാണ് ഇൻഡോർ സ്റ്റേഡിയത്തിലുള്ളത്.

കല്ലറ പഴയപള്ളി ഇടവകാംഗങ്ങൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവരുടെ സഹകരണത്തോടെ നിർമിക്കാൻ ഉദേശിച്ച അഞ്ച് ക്ലാസ് മുറികളുടെ ആദ്യഘട്ടമായാണ് സ്റ്റേഡിയം പൂർത്തിയാക്കിയത്. ഉദ്ഘാടന സമ്മേളനത്തിൽ നിർമാണ കമ്മിറ്റി കൺവീനർ എം.എൽ. ജോർജ്, ഹെഡ്മാസ്റ്റർ ആർ.സി. വിൻസെന്റ്, പൂർവവിദ്യാർഥി സംഘടനാ പ്രസിഡന്റ് എം.എൽ. ജോസഫ്, പിടിഎ പ്രസിഡന്റ് സാബു മാത്യു എന്നിവർ പ്രസംഗിച്ചു.