നെല്ലിയാമ്പതിമേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം;നൂറടിപുഴയിൽ തടയണ നിർമിക്കണമെന്ന്

11:33 PM Feb 09, 2017 | Deepika.com
നെല്ലിയാമ്പതി: ഹരിതാഭമേഖലയായ നെല്ലിയാമ്പതിയേയും വരൾച്ച പിടികൂടുന്നു.കിണറുകളിൽ വെള്ളം താഴ്ന്ന് കുടിവെള്ളക്ഷാമം നേരിടുകയാണ് നാട്ടുകാർ. പുലയമ്പാറ, കൈകാട്ടി, നൂറടി സ്‌ഥലങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്.

നൂറടി പുഴയിൽ തടയണകെട്ടി വെള്ളം ശേഖരിക്കണമെന്ന ആവശ്യം ഇതോടെ ശക്‌തമാവുകയാണ്. തടയണകെട്ടിയാൽ കിണറുകളിലെ നീരുറവ കൂടുകയും ജനങ്ങൾക്ക് കുളിക്കാനും അലക്കാനുംമറ്റു ആവശ്യങ്ങൾക്ക് വെള്ളം ലഭ്യമാകും. പാടിരി, ലില്ലിയിലും തടയണ നിർമിച്ചു പൊതുജനങ്ങൾ വെള്ളത്തിന്റെ ദൗർലഭ്യം പരിഹരിക്കുന്നതിനായി തൊഴിലുറപ്പ് ജോലിക്കാരെ ഉപയോഗപ്പെടുത്തി തടയണ നിർമിക്കുകയും നൂറടിയിലെ പൊന്തക്കാടുകളും ചപ്പ് ചവറുകളും മാലിന്യങ്ങളും നീക്കം ചെയ്യണമെന്നുമാണ് പൊതുവായ ആവശ്യം. ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനു നിവേദനം സമർപ്പിക്കുവാനും ജനതാദൾ യു നെല്ലിയാമ്പതി പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. കെ.എം. സലീം അധ്യക്ഷതവഹിച്ചു. വി.എസ്. പ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ജെ.ഫ്രാൻസിസ്,എ. നാരായണൻ,കണ്ടമുത്തൻ,ശിവരാജൻ,ലക്ഷ്മി എന്നിവർ ഇതിനോട നുബന്ധിച്ച ചടങ്ങിൽ പങ്കെടുത്തു പ്രസംഗിച്ചു.