ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം സ്കൂൾവാർഷികാഘോഷവുംഅവാർഡ്സന്ധ്യയും

11:33 PM Feb 09, 2017 | Deepika.com
വടക്കഞ്ചേരി: ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം യുപി സ്കൂളിന്റെ അവാർഡ് സന്ധ്യയും വാർഷികാഘോഷങ്ങളും ഹൈക്കോടതിയിലെ മുൻ ജഡ്ജി ജസ്റ്റീസ് എം.എൻ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എഇഒ എൻ. രവിദാസൻ അധ്യക്ഷതവഹിച്ചു. ലൂർദ്മാതാ ഫൊറോന വികാരി റവ. ഡോ. സേവ്യർ മാറാമറ്റം അനുഗ്രഹ പ്രഭാഷണം നടത്തി. പ്രൊവിൻഷ്യാൾ കൗൺസിലർ സിസ്റ്റർ ലിൻസി ജോസ് മാഗസിൻ പ്രകാശനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജാനീസ് സ്വാഗതം പറഞ്ഞു. ചെറുപുഷ്പം ഗേൾസ് എച്ച്എസ്എസ് പ്രിൻസിപ്പൽ സിസ്റ്റർ റോസ്്ലിൻ മാത്യു, പിടിഎ പ്രസിഡന്റ് കെ.അരവിന്ദാക്ഷൻ, ബീന ജോൺ, സ്കൂൾ ലീഡർ എസ്. സോണി എന്നിവർ പ്രസംഗിച്ചു. വി.സ്വപ്ന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് വർണാഭമായ വിവിധ കലാപരിപാടികളും അരങ്ങേറി.