സ്കൂൾ വാർഷികം ആഘോഷിച്ചു

11:33 PM Feb 09, 2017 | Deepika.com
നെന്മാറ: സെന്റ് റീത്താസ് ഇംഗ്ലീഷ് മീഡിയം യുപി സ്കൂളിന്റെ 39–ാം വാർഷികദിനം നടത്തി.നെന്മാറ പഞ്ചായത്ത് വൈസ്പ്രസിഡന്റ പുഷ്പലത എം.ആർ.നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. ഫാ. ജോർജ് തെരുവൻകുന്നേൽ അധ്യക്ഷതവഹിച്ചു. സിസ്റ്റർ ബെല്ലർമിൻ(കോർപ്പറേറ്റ്മാനേജർ), സിസ്റ്റർ അനുപമ സിഎസ്സി (പ്രിൻസിപ്പൽ സെന്റ് ജോൺസ് സ്കൂൾ അകംപാടം), സിസ്റ്റർ വെൺമ സിഎസ്സി (ഹെഡ്മിസ്ട്രസ്), കെ.രാജൻ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും നടന്നു