ഇഷ്‌ടിക നിർമ്മിതികേന്ദ്രം ഉടമയുടെ ആത്മഹത്യാ ഭീഷണി പരിഭ്രാന്തി പരത്തി

11:33 PM Feb 09, 2017 | Deepika.com
ആലത്തൂർ: പിഴയടച്ചതായ ചെങ്കല്ല് പിടിച്ചെടുത്ത് വിപ്പനയ്ക്ക് നിർമ്മിതി കേന്ദ്ര ഉദ്യോഗസ്‌ഥർ ശ്രമിച്ചതിൽ മനംനൊന്ത് ഉടമ ചൂളയ്ക്കു മുകളിൽ കയറി പെട്രോളുമായി മണിക്കൂറു കളോളം ആത്മഹത്യാ ഭീഷണി മുഴക്കി. മാത്തൂർ പഞ്ചായത്തിലെ തച്ചൻ കാട്ടി ലാണ് ഏവരേയും മുൾമുന യിൽ നിർത്തിയ ആത്മ ഹത്യാശ്രമം അരങ്ങേറിയത്.ചൂള ഉടമ എറ ണാകുളം പുത്തൻ വേലിക്കര കുത്തി യതോട് മച്ചത്തിൽ വീട്ടിൽ യൂസഫിന്റെ മകൻ റിഷാദ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കി യത്.

ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇയാൾ പെട്രോൾ നിറച്ച ക്യാനുമായി ചൂളയ്ക്ക് മുകളിൽ കയറി ഭീഷണി മുഴക്കിയത്.ഇതറിഞ്ഞ് സ്‌ഥലത്തെത്തിയ ഉദ്യോഗസ്‌ഥർ ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കാൻ ശ്രമിച്ചെങ്കിലും തയ്യാറായില്ല.

തദ്ദേശ വാസികളുടെ ഏറേ നേരത്തെ ശ്രമത്തെ തുടർന്ന് മൂന്നര മണിയോടെ ഇയ്യാളെ താഴെ ഇറക്കുകയായിരുന്നു. അനധികൃത ഖനനത്തിന്റെ പേരിൽ ഒമ്പതര ലക്ഷം രൂപ പിഴയായി ഈടാക്കിയ ശേഷം ഇഷ്‌ടികകൾ ഇക്കഴിഞ്ഞ ആറിന് അനധികൃത ഖനനത്തിന്റെ പേരിൽ തഹസീൽദാർ കണ്ടുകെ ട്ടുകയായിരുവെന്ന് റിഷാദ് പറയുന്നു. അധികൃതർ പിഴയായി ഈടാക്കിയ തുകയെക്കുറിച്ച് അന്വേഷണം നടത്താമെന്ന് പറഞ്ഞുവെങ്കിലും അത് കൂട്ടാക്കാൻ റിഷാദ് തയ്യാറായില്ല. സ്റ്റോപ്പ് മെമ്മോ നല്കിയ ശേഷം ഇഷ്‌ടിക നിർമ്മിച്ചിട്ടില്ല. നിർമ്മിച്ച ഇഷ്‌ടിക തിരികെ ലഭിക്കണമെന്നും അത് വില്ക്കാൻ അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാതി രുന്നതുമാണ് പ്രശ്നം രൂക്ഷമാക്കിയത്. ആലത്തൂർ തഹസിൽദാർ എം.കെ. അനിൽ കുമാർ, അഡീഷണൽ തഹസീ ൽദാർ പി.എ.വിഭൂഷത്ത്, ഹെഡ്ക്വാ ർട്ടേഴ്സ് തഹസിൽദാർ പി.ജ നാർദ്ദ നൻ, ജയചന്ദ്രൻ ,കളകട്രേ ട്രേറ്റിലെ ജൂനിയർ സൂപ്രണ്ട് പ്രകാ ശന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ്, മാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.എം.പുഷ്പ ദാസ് ,മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.രാ ധാകൃഷ്ണൻ ,കുഴൽമന്ദം എസ് ഐമാരായ രജീഷ്, രാമനാഥൻ എന്നി വരുടെ നേരത്വത്തിലുള്ള പോലീസ് സംഘം, പാലക്കാട് നിന്നെത്തിയ ഫയർഫോഴ്സ് എന്നിവർ സ്‌ഥലത്ത് എത്തിയിരുന്നു.