അളുവേൾരി സെന്റ് സെബാസ്റ്റ്യൻ പള്ളി തിരുനാളിന് ഇന്ന് കൊടിയേറും

11:33 PM Feb 09, 2017 | Deepika.com
നെന്മാറ: അളുവേൾരി സെന്റ് സെബാസ്റ്റ്യൻ പള്ളി തിരുനാളിന് ഇന്ന് കൊടിയേറും. കൈുന്നേരം അഞ്ചിന് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജോസ് മൈക്കൾ(എംഎഫ്) കൊടിയേറ്റം നിർവഹിയ്ക്കും. തുടർന്ന് കുർബാന, വചനപ്രഘോഷണം.നാളെ വൈകുന്നേരം 4.30ന് നൊവേന, അമ്പ് പ്രദക്ഷിണം, ഫാ. മാനുവൽ മുത്തുമാക്കുഴി മുഖ്യകാർമികനായുള്ള കുർബാന,വചനപ്രഘോഷണം.ഞായറാഴ്ച വൈകുന്നേരം മൂന്നിന് ഫാ. റോക്കി റോബി കളത്തിൽ മുഖ്യകാർമികനായുള്ള ആഘോഷമായ പാട്ടുകുർബാന, വചന പ്രഘോഷണം, തുടർന്ന് വാദ്യമേളങ്ങളോടെ നഗരം ചുറ്റിയുള്ള പ്രദക്ഷിണം, ആകാശവിസ്മയം, സ്നേഹവിരുന്ന്.

തിങ്കൾ രാവിലെ 6.45ന് ഫാ. മൈക്കൾ കുന്നുതറ പ്രധാനകാർമികനായുള്ള മരിച്ചവർക്കായുള്ള വിശുദ്ധകുർബാനയും നടക്കും.വികാരി ഫാ. മാത്യു മനയത്തുമാരി, തിരുനാൾ കമ്മിറ്റി ജോസഫ് കോന്നോത്ത്, ജോളി തച്ചുതറ, ബൈജു കാളിയത്ത്, ലോറൻസ് കോമ്പാടി, ജെസ്സി ജോസ്, ഷെർളി കോനോത്ത്, ബേബി ആന്റണി, ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ പരിപാടികൾ.