കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോന ദേവാലയ തിരുനാളിന് ഇന്ന് കൊടിയേറ്റം

11:33 PM Feb 09, 2017 | Deepika.com
കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ വിശുദ്ധ തോമാസ്ലീഹായുടേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും തിരുനാളിന് ഇന്ന് കൊടിയേറും. വൈകുന്നേരം നാലരയ്ക്ക് കൊടിയേറ്റ്, വിശുദ്ധ കുർബാന, ലദീഞ്ഞ്, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ എന്നിവയ്ക്ക് വികാരി ഫാ. ജീജോ ചാലയ്ക്കൽ കാർമ്മികത്വം വഹിക്കും. നാളെ രാവിലെ ഏഴിന് ആഘോഷമായ ദിവ്യബലിയ്ക്ക് ഫാ. ചാൾസ് പൊരിമറ്റത്തിൽ നേതൃത്വം നല്കും. ഫാ. പോൾ വരമ്പിനകം തിരുനാൾ പ്രസംഗം നടത്തും. വൈകുന്നേരം നാലരയ്ക്ക് വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോമിസ് കൊടകശേരി കാർമ്മികത്വം വഹിക്കും. തുടർന്ന് കാഞ്ഞിരം കപ്പേളയിലേയ്ക്ക് പ്രദക്ഷിണം. ഫാ. സജി വട്ടുകളത്തിൽ സന്ദേശം നല്കും. ഏഴിന് ബാന്റ് ഡിസ്പ്ലേ. ഏഴരയ്ക്ക് നാടകം.

12 ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന. പത്തിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. കുര്യാക്കോസ് മാരിപ്പുറത്ത് കാർമ്മികത്വം വഹിക്കും. ഫാ. സീജോ കാരിക്കാട്ടിൽ തിരുനാൾ സന്ദേശം നല്കും. തുടർന്ന് കുരിശടി ചുറ്റി പ്രദക്ഷിണം. വൈകുന്നേരം ആറിന് ലദീഞ്ഞ്. ആറരയ്ക്ക് ഭക്‌തസംഘടനകളുടെ കലാപരിപാടികൾ. എട്ടരയ്ക്ക് മ്യൂസിക് ഫ്യൂഷൻ. 13 ന് രാവിലെ ഏഴിന് ഇടവകയിലെ പരേതർക്കു വേണ്ടിയുള്ള വിശുദ്ധകുർബാന. തിരുനാൾ പരിപാടികൾക്ക് വികാരി ഫാ. ജിജോ ചാലയ്ക്കൽ, അസിസ്റ്റന്റ് വികാരി ഫാ. ഡെബിൻ ആക്കാട്ട്, തിരുനാൾ ജനറൽ കൺവീനർ ജോർജ് മാത്യു നമ്പുശേരിൽ, കൈക്കാരന്മാരായ മാത്യു കണ്ടത്തിൽ, ബാബു മൈലംവേലിൽ, മാത്യു തുരുത്തുമാലിൽ എന്നിവർ നേതൃത്വം നല്കും.