ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം ചെയ്തു

11:32 PM Feb 09, 2017 | Deepika.com
തട്ടാരത്തട്ട: സെന്റ് പീറ്റേഴ്സ് സ്കൂളിൽ ഹലോ ഇംഗ്ലീഷ്, ശാസ്ത്രോത്സവം, അക്ഷരത്തിളക്കം എന്നീ പരിപാടികൾ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെംബർ ജേക്കബ് മത്തായി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. അബ്രാഹം പാറടിയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർ എൽസമ്മ ജിംസ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ പി.ജെ. അബ്രാഹം, പിടിഎ പ്രസിഡന്റ് ജോമോൻ ഫിലിപ്പ്, സിസ്റ്റർ ജോൺസിയ, മാത്യൂസ് സൈമൺ എന്നിവർ പ്രസംഗിച്ചു.