പൂച്ചപ്ര ഗവ. ഹൈസ്കൂൾമന്ദിരോദ്ഘാടനവും വാർഷികവും

11:32 PM Feb 09, 2017 | Deepika.com
തൊടുപുഴ: പൂച്ചപ്ര ഗവ. ഹൈസ്കൂളിന്റെ മന്ദിരോദ്ഘാടനവും വാർഷികവും നാളെ നടക്കും. രാവിലെ 8.30 നു പതാക ഉയർത്തൽ, 10 നു സ്കൂൾ വാർഷികം പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം സി.വി. സുനിത അധ്യക്ഷത വഹിക്കും. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മോനിച്ചൻ മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാമറ്റം പഞ്ചായത്തംഗം സുധാ ജോണി കലാഗുരുക്കൻമാരെ ആദരിക്കും. എസ്എംസി ചെയർമാൻ ഇ.ആർ. ശശിധരൻ, ജിയുപി സ്കൂൾ ഹെഡ്മിസ്ട്രസ് കെ.എം. സെലീന, സി.ആർ. ദിലീപ് കുമാർ, അറക്കുളം എഇഒ കെ.വി. രാജു, മുരുകൻ വി. അയത്തിൽ, പി.ആർ. ചന്ദ്രശേഖരൻ, എം.എൻ. ശ്രീജു, കെ.കെ. വിജയൻ, ഷീജാ സജീവ്, ജോജോ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും. തുടർന്നു കുട്ടികളുടെ കലാപരിപാടികളും നടക്കും.

ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന സ്കൂൾ മന്ദിരോദ്ഘാടനം മന്ത്രി എം.എം. മണി നിർവഹിക്കും. വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരൻ അധ്യക്ഷത വഹിക്കും. ജോയ്സ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം സി.വി. സുനിത സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർഥികളെ അനുമോദിക്കും. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മോനിച്ചൻ സംസ്‌ഥാനതലത്തിൽ ശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ എ ഗ്രേഡ് നേടിയ വിദ്യാർഥികളെ അനുമോദിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ് പി.ടി. രതി, എം.ഐ. വിജയൻ, വി.ജി. മോഹനൻ, തങ്കമ്മ രാമൻ, എം.കെ. അനൂപ് കുമാർ, ടെസിമോൾ മാത്യു, ജോർജ് ഇഗ്നേഷ്യസ്, കെ.എൽ. ജോസഫ്, സുധാ ജോണി സി.ജി. അഞ്ജു എന്നിവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് പി.ടി. രതി, എസ്എംസി ചെയർമാൻ ഇ.ആർ. ശശിധരൻ, പിടിഎ പ്രസിഡന്റ് ജോജോ സെബാസ്റ്റ്യൻ, സ്വാഗത സംഘം ചെയർമാൻ എം.ഐ വിജയൻ, സ്വാഗത സംഘം കൺവീനർ ഇ.എം. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.