സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും

11:32 PM Feb 09, 2017 | Deepika.com
ആലപ്പുഴ: തത്തംപള്ളി സെന്റ് മൈക്കിൾസ് ഹൈസ്കൂൾ 160–ാമതു വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പും നടത്തി. സമ്മേളനം ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളും ദീപിക മാനേജിംഗ് ഡയറക്ടറുമായ മോൺ. മാണി പുതിയിടം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പുരോഗതിയിൽ എയ്ഡഡ് മേഖലയുടെ പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ സമാധാനാന്തരീക്ഷം സംരക്ഷിക്കപ്പെടണം. നിസാരപ്രശ്നങ്ങളെ വലുതാക്കി വിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാനേജർ ഫാ. മോർളി കൈതപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ മുഖ്യപ്രഭാഷണം നടത്തി.

ജോലിയിൽനിന്ന് വിരമിക്കുന്ന ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എം.എ. ജോസഫ്, കെ.സി. ജേക്കബ്, റോസമ്മ തോമസ് എന്നിവർക്കു സമ്മേളനത്തിൽ യാത്രയയപ്പ് നൽകി. ചങ്ങനാശേരി അതിരൂപതാ അസിസ്റ്റന്റ് കോർപറേറ്റ് മാനേജർ ഫാ. മാത്യു വാരുവേലിൽ ഉപഹാര സമർപ്പണം നടത്തി. മികച്ച അധ്യാപകനുള്ള ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ ഹെഡ് മാസ്റ്റർ എം.എ. ജോസഫിനെ സമ്മേളനത്തിൽ ആദരിച്ചു. പിടിഎ പ്രസിഡന്റ് കെ. രാമചന്ദ്രൻ ഉപഹാരം സമർപ്പിച്ചു. ദേശീയ റോവിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ വിദ്യാർഥിനി സി.ജെ. ജെസ്ന, സംസ്‌ഥാന പ്രവൃത്തിപരിചയമേളയിൽ എ ഗ്രേഡ് നേടിയ അലൻദാസ്, നീന്തൽ ചാമ്പ്യൻ ബി. ബിജീഷ്, മാസ്റ്റർ ഓഫ് സെന്റ് മൈക്കിൾസ് അനന്തു അനിൽ കുമാർ, ജെ. ഓഫ് സെന്റ് മൈക്കിൾസ് അഞ്ജന എസ് എന്നിവരെ അനുമോദിച്ചു. നഗരസഭ ചെയർമാൻ തോമസ് ജോസഫ്, എം.എ. ജോസഫ,് കെ.സി. ജേക്കബ്, റോസമ്മ തോമസ്, ഫാ. ജോജോ പുതുവേലി, കെ.ജെ. മറിയാമ്മ, മോളിക്കുട്ടി ചാക്കോ, ജോസിമ ജോസഫ്, ലാലിച്ചൻ ജോസഫ്, അനന്തു അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.