കള്ളുഷാപ്പിനെതിരേ സമരംവി.എം. സുധീരൻ സമരപ്പന്തൽ സന്ദർശിച്ചു

11:32 PM Feb 09, 2017 | Deepika.com
ഹരിപ്പാട്: ഹരിപ്പാട് വെട്ടുവേനിയിലെ കള്ളുഷാപ്പിനെതിരേയുള്ള സമരത്തിനു പിന്തുണയുമായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ സമരപ്പന്തൽ സന്ദർശിച്ചു. ഡിസിസി പ്രസിഡന്റ് എം. ലിജു, മുൻ ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂർ എന്നിവരും സുധീരനൊപ്പം ഉണ്ടായിരുന്നു. ജനവാസകേന്ദ്രത്തിൽ ഷാപ്പ് സ്‌ഥാപിക്കുന്നതിനെതിരേ വീട്ടമ്മമാരുടേയും നാട്ടുകാരുടേയും നേതൃത്വത്തിൽ ആഴ്ചകളായി സമരം നടന്നു വരികയാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ചുനക്കര ജനാർദനൻനായർ തുടങ്ങി ഒട്ടേറെ പ്രമുഖർ ഇതിനോടകം സമരത്തിനു പിന്തുണയുമായി എത്തിയിരുന്നു.