അവാർഡുകൾ വിതരണം ചെയ്തു

11:32 PM Feb 09, 2017 | Deepika.com
ആലപ്പുഴ: റോട്ടറി ക്ലബ് ഓഫ് ആലപ്പി കൊയർസിറ്റിയുടെ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. ചാത്തനാട്ടുള്ള റോട്ടറി കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ റോട്ടറി മുൻ ഗവർണർ ബാബു ജോസഫ് മുഖ്യാതിഥിയായി. ജില്ലയിലെ ഓരോരുത്തരുടെയും പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയവർക്കാണ് അവാർഡ് നല്കിയത്. റോട്ടറിക്ലബ് പ്രസിഡന്റ് തോമസ് ആന്റോ പുളിക്കൻ അധ്യക്ഷത വഹിച്ചു. വൊക്കേഷണൽ സർവീസ് ഡയറക്ടർ രാജശേഖരൻ, റോട്ടറി അസി. ഗവർണർ ഡോ. ടീന ആന്റണി, സെക്രട്ടറി സിജു ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.