ഉദ്ഘാടനം 12ന്

11:32 PM Feb 09, 2017 | Deepika.com
ആലപ്പുഴ: എൻട്രൻസ് പരിശീലനസ്‌ഥാപനമായ ആൽഫ അക്കാദമിയുടെ പുതിയ ക്യാമ്പസ് ഉദ്ഘാടനം 12നു നടക്കും. ജില്ലാ കോടതി റോഡിൽ കെഎസ്എഫ്ഇക്കു സമീപത്തായി പ്രവർത്തനമാരംഭിക്കുന്ന ക്യാമ്പസിന്റെ ഉദ്ഘാടനം ഉച്ചകഴിഞ്ഞ് രണ്ടിനു നഗരസഭ ചെയർമാൻ തോമസ് ജോസഫ് നിർവഹിക്കും. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ, ഡോ.ബി. പത്മകുമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് മാനേജിംഗ് ഡയറക്ടർ റോജീസ് ജോസ് പത്രസമ്മേളനത്തിൽ അറിയിച്ചു.