തിരുനാൾ ഇന്നു മുതൽ

11:32 PM Feb 09, 2017 | Deepika.com
ഈര: ലൂർദ് മാതാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെയും തിരുനാൾ് ഇന്നു മുതൽ. 12വരെ നടക്കും. ഇന്നു വൈകുന്നേരം 5.15ന് ഫാ. ഫിലിപ്പ് തയ്യിൽ കൊടിയേറ്റും. 5.30ന് വിശുദ്ധ കുർബാന ഫാ. ചാക്കപ്പൻ നടുവിലേക്കളം. ഫാ. തോമസ് നങ്ങേലിമാലിൽ സന്ദേശം നൽകും. രാത്രി ഏഴിന് ദിവ്യകാരുണ്യ പ്രദക്ഷിണം. ഫാ. ജോസ് പുതുപ്പറമ്പിൽ നയിക്കും. 7.30ന് കലാസന്ധ്യ മോൺ. ചെറിയാൻ താഴമൺ ഉദ്ഘാടനം ചെയ്യും.

11ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന ഫാ. ജോസ് തെക്കേപ്പുറം. റവ.ഡോ. ജോസ് ആലഞ്ചേരി സന്ദേശം നൽകും. 6.30ന് പ്രദക്ഷിണം. ഫാ. ജോളിച്ചൻ കിഴക്കേപ്പറമ്പിൽ. പ്രസംഗം –ഫാ. ആന്റണി പാറക്കടവിൽ. പ്രാർഥന ഫാ.കെ.സി. ഏബ്രഹാം കട്ടത്തറ. ആശീർവാദം –ഫാ. ജോൺ മാത്യു മൂലങ്കുളം. രാത്രി 8.30ന് തമുക്ക് നേർച്ചവിതരണം. 12ന് രാവിലെ 6.30ന് വിശുദ്ധ കുർബാന ഫാ. ജയിംസ് പുരയിടത്തിൽ. 9.30ന് റാസ കുർബാന ഫാ. ബിന്നി കുറിഞ്ഞിപ്പറമ്പിൽ. ഫാ. ജിസൺ പോൾ വേങ്ങാശേരി സന്ദേശം നൽകും. 12നു തിരുനാൾ പ്രദക്ഷിണം ഫാ. തോമസ് പാറത്തോട്ടാൽ. വൈകുന്നേരം 5.15ന് വിശുദ്ധ കുർബാന ഫാ. ഷാജി തുമ്പേച്ചിറയിൽ. രാത്രി ഏഴിന് മ്യൂസിക് ഷോ. ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്യും