മ​ണ്ണെ​ടു​ക്കു​ന്ന​തി​നി​ടെ മ​തി​ൽ ത​ക​ർ​ന്നു​വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു

11:23 PM Feb 09, 2017 | Deepika.com
മ​ര​ട്: കാ​ന നി​ർ​മി​ക്കു​ന്ന​തി​നു മ​ണ്ണെ​ടു​ക്കു​ന്ന​തി​നി​ടെ മ​തി​ൽ ത​ക​ർ​ന്നു വീ​ണ് തൊഴിലാളി മ​രി​ച്ചു.​ കു​ന്പ​ളം ല​ക്ഷം​വീ​ട് വ​ട​ക്കേ​താ​യി​ൽ തേ​വ​ന്‍റെ മ​ക​ൻ രാ​ജ​ൻ (58) ആ​ണ് മ​രി​ച്ച​ത്. ക​ൽ​പ്പ​ണി​ക്കാ​ര​നാ​യ ഇ​യാ​ൾ കു​ന്പ​ളം പ​ഞ്ചാ​യ​ത്തി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​ണ്. പ​ന​ങ്ങാ​ട് ച​ക്ക​നാ​ട്ട് ക​ട​വി​ൽ ഇന്നലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യായിരുന്നു സം​ഭ​വം.​ റോ​ഡി​നോ​ട് ചേ​ർ​ന്ന് കു​ന്പ​ളം പ​ഞ്ചാ​യ​ത്ത്‌വക കാ​ന നി​ർ​മി​ക്കു​ന്ന​തി​നായി മണ്ണു കോരി നീക്കുകയായിരുന്ന രാ​ജ​ന്‍റെ ദേ​ഹ​ത്ത് സമീപത്തെ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ വീ​ടി​ന്‍റെ മ​തി​ൽ ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. മ​തി​ലി​ന്‍റെ അ​ടി​യി​ൽ​പ്പെ​ട്ട് ഗു​രു​ത​ര​ പ​രി​ക്കേ​റ്റ രാജനെ നെട്ടൂരിലെ സ്വകാര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. പ​ന​ങ്ങാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടികൾ സ്വീ​ക​രി​ച്ചു. സംസ്കാരം നടത്തി. ഭാ​ര്യ: കു​മാ​രി. മ​ക്ക​ൾ: ആ​ദി​ത്യ, ആ​ര്യ, അ​രു​വി, ആ​രോ​മ​ൽ.