ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു

11:23 PM Feb 09, 2017 | Deepika.com
ക​ള​മ​ശേ​രി: ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. ഇ​ട​പ്പ​ള്ളി കൂ​നം​തൈ ല​ക്ഷം വീ​ട് കോ​ള​നി തോ​ട്ട​പ്പു​റ​ത്ത് വേ​ലാ​യുന്‍റെ മ​ക​ൻ പു​രു​ഷ​ൻ (57) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 15ന് ​ഇ​ട​പ്പ​ള്ളി എ​ള​മ​ക്ക​ര ബീ​വ​റേ​ജി​നു മു​ന്നി​ൽ​വ​ച്ചാണ് പു​രു​ഷ​നു നേ​രേ അജ്ഞാതർ ആ​സി​ഡ് എ​റി​ഞ്ഞത്. എ​ള​മ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സു​ണ്ട്. ആ​സി​ഡ് എ​റി​ഞ്ഞ​താ​രാ​ണെ​ന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല.