നിരാഹാര സമരം ഉപേക്ഷിച്ചു
02:53 AM Feb 09, 2017 | Deepika.com
കോതമംഗലം: ചേലാട് മില്ലുംപടിയിൽ ജനവാസകേന്ദ്രത്തിലേക്കു മാറ്റിസ്ഥാപിച്ച സർക്കാർ മദ്യവില്പനശാലയ്ക്കെതിരേ മദ്യവിരുദ്ധ സമിതി കോതമംഗലം രൂപത പ്രസിഡന്റ് ജെയിംസ് കോറന്പേൽ, വൈസ് പ്രസിഡന്റ് ആന്റണി പുല്ലൻ എന്നിവർ ഇന്നു നടത്താനിരുന്ന 12 മണിക്കൂർ നിരാഹാരസമരം ഉപേക്ഷിച്ചതായി രൂപത ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ കണിമറ്റം, ജനറൽ സെക്രട്ടറി ബേബി സേവ്യർ എന്നിവർ അറിയിച്ചു. മദ്യവില്പനശാല അടച്ചുപൂട്ടിയതിനാലാണ് സമരം ഉപേക്ഷിച്ചത്.