പൂർവവിദ്യാർഥി-അധ്യാപക സംഗമം 11ന്
02:53 AM Feb 09, 2017 | Deepika.com
കോലഞ്ചേരി: പട്ടിമറ്റം മാർ കൂറിലോസ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി-അധ്യാപക സംഗമം 11നു നടക്കും. രാവിലെ 10ന് പൂമരം സിനിമയിലെ പവർത്തകരായ കാളിദാസൻ, സംവിധായകൻ എബ്രിഡ് ഷൈൻ, നിർമാതാവ് പോൾ മേച്ചങ്കര, ഗായകൻ ഫൈസൽ റാസി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും പൂർവ വിദ്യാർഥികളായ ജനപ്രതിനിധികളെ ആദരിക്കലും കലാപരിപാടികളും നടക്കും.