തെ​രു​വു​നാ​യ​ക​ൾ പ​ശു​ക്കി​ടാ​വി​നെ കൊ​ന്നു തിന്നു

02:52 AM Feb 09, 2017 | Deepika.com
കോ​ല​ഞ്ചേ​രി: തെ​രു​വു​നാ​യ​ക​ൾ പ​ശു​ക്കി​ടാ​വി​നെ ക​ടി​ച്ചു​കൊ​ന്ന് ഭ​ക്ഷ​ണ​മാ​ക്കി.
ഊ​ര​മ​ന കി​ഴ​ക്കും തോ​ട്ട​ത്തി​ൽ ഏ​ലി​യാ​സി​ന്‍റെ പ​ശു​ക്കി​ടാ​വി​നെ​യാ​ണ് ചൊ​വ്വാ​ഴ്ച്ച രാ​ത്രി തെ​രു​വു​നാ​യ​ക​ൾ ക​ടി​ച്ചു​കൊ​ന്ന​ത്. രാ​ത്രി​യി​ൽ നാ​യ​ക​ളു​ടെ കു​ര കേ​ട്ടി​രു​ന്നെ​ങ്കി​ലും പ​തി​വു​ള്ള​തി​നാ​ൽ വീ​ട്ടു​കാ​ർ ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല.
രാ​വി​ലെ നോ​ക്കി​യ​പ്പോ​ഴാ​ണ് പ​ശു​ക്കി​ടാ​വ് ക​ടി​യേ​റ്റ് ച​ത്തു കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. കി​ടാ​വി​ന്‍റെ ശ​രീ​ര​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും നാ​യ​ക​ൾ ഭ​ക്ഷി​ച്ചി​രു​ന്നു. മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യ​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. വ​ഴി​യോ​ര​ത്തും മ​റ്റും കി​ട​ക്കു​ന്ന നാ​യ​ക​ൾ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ പി​ന്നാ​ലെ​യെ​ത്തി അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.