മ​ദ്യ​ക്കുപ്പി മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ചു

02:50 AM Feb 09, 2017 | Deepika.com
ക​ള​മ​ശേ​രി: മ​ദ്യ​ക്കുപ്പി മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് കു​സാ​റ്റി​ലെ കാ​ന്പ​സി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ കൈയാ​ങ്ക​ളി . സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് കു​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. കു​സാ​റ്റ് ബി​ടെ​ക് വി​ദ്യാ​ർ​ഥി സു​വേ​ഗി​നെ മ​ർ​ദി​ച്ച കേ​സി​ലാ​ണ് വി​ദ്യ​ർ​ഥി​ക​ളെ ക​ള​മ​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ഷി​ഖ് (22),ജി​ഷ്ണു (23), മി​ഥി​ൽ രാ​ജ്(22) എ​ന്നി​വ​രെ​യാ​ണ് ക​ള​മ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സു​വേ​ഗ് പ്ര​തി​ക​ളു​ടെ മ​ദ്യക്കു​പ്പി മോ​ഷ്ടി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മ​ർ​ദി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.