എ​റ​ണാ​കു​ളം നോ​ർ​ത്തി​ൽ ഓ​ഫീ​സ് മു​റിക്കു തീ​പി​ടി​ച്ചു

02:48 AM Feb 09, 2017 | Deepika.com
കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേഷനു മുന്നിലെ മേ​ത്ത​ർ സ്ക്വ​യ​ർ ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫീ​സ് മു​റി​ക്ക് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.
ഇ​ന്ന​ലെ ഉച്ചകഴിഞ്ഞ് മൂ​ന്ന​ര​യോ​ടെയാണ് ഒ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റാ​യി​സ് മാ​നേ​ജ്മെ​ന്‍റ് സ​ർ​വീ​സ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ തീ​പിടിത്ത​മു​ണ്ടാ​യ​ത്. ഗാ​ന്ധി​ന​ഗ​ർ, ക്ല​ബ് റോ​ഡ് എ​ ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ക​ന​ത്ത പു​കയെ തുടർന്ന് ഫ​യ​ർ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കെട്ടിടത്തിനുള്ളിൽ പ്ര​വേ​ശി​ക്കാ​നാ​വാ​ത്ത സ്ഥിതിയാ​യി​രു​ന്നു. പി​ന്നീ​ട് സു​ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​ക​ത്തു ക​യ​റി​യ ഉ​ദ്യോ​ഗ​സ്ഥ​ർ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ത്താ​ണ് വാ​യു സ​ഞ്ചാ​രം സുഗമമാക്കി തീയണച്ചത്. തീ പിടിച്ച ഉടൻ അണയ്ക്കാനായതിനാൽ കാര്യമായ നാശനഷ്ടമുണ്ടായില്ല. പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ പി.​കെ. കോ​യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ സ്ഥാ​പ​നം.