കായൽ തീരങ്ങൾ സംരക്ഷിക്കണമെന്ന്
02:48 AM Feb 09, 2017 | Deepika.com
കൊച്ചി: കൊച്ചിയിലെ കായൽ തീരങ്ങൾ സംരക്ഷിക്കണമെന്ന് ഓൾ കേരള റിയൽ എസ്റ്റേറ്റ് ആൻഡ് കമ്മീഷൻ ഏജന്റ്സ് അസോസിയേഷൻ ഭാരവാഹികൾ. മാലിന്യങ്ങളിൽ നിന്ന് മണ്ണിനെ രക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അസോസിയേഷൻ പ്രസിഡന്റ് മൊയ്തീൻ ഷാ പത്രസമ്മേളനത്തിൽ പറഞ്ഞു. കൊച്ചി മറൈൻ ഡ്രൈവിലെ കായൽ തീരം മണ്ണുമൂടി നാമവശേഷമായിക്കൊണ്ടിരിക്കുകയാണ്. കായലിലെ മണ്ണ് മാറ്റി ആഴം കൂട്ടുന്നതോടൊപ്പം അവിടെ മത്സ്യക്കുഞ്ഞുങ്ങളെക്കൂടി നിക്ഷേപിച്ച് മത്സ്യസന്പത്ത് വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജോസ് പുത്തൻവീട്ടിൽ, ഖജാൻജി കെ.എ. മോഹൻദാസ്, സെക്രട്ടറിമാരായ ജി.കെ. മുണ്ടുപാലം, ജില്ലാ പ്രസിഡന്റ് കെ.ഡി. വിശ്വനാഥൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.