പെ​ട്രോ​ൾപ​ന്പി​ൽ ബഹളമുണ്ടാക്കിയ സം​ഘ​ത്തെ അ​റ​സ്റ്റ് ചെ​യ്തു

02:48 AM Feb 09, 2017 | Deepika.com
ചെ​റാ​യി: പെ​ട്രോ​ൾ പ​ന്പി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും കൈയേറ്റം നടത്തുകയും ചെ​യ്ത മൂ​ന്നം​ഗ​സം​ഘ​ത്തെ മു​ന​ന്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ഷം​നാ​സ് (27) , ഫാ​സി​ൽ(27), പ​ള്ളു​രു​ത്തി സ്വ​ദേ​ശി സൗ​ദ്(22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ള്ളി​പ്പു​റം ക​ച്ചേ​രി​പ്പ​ട​യി​ലു​ള​ള പെ​ട്രോ​ൾ പ​ന്പി​ൽ വാ​ഹ​ന​വു​മാ​യി ഇ​ന്ധ​നം നി​റ​ക്കാ​ൻ എ​ത്തി​യ​താ​ണ് മൂ​വ​രും. എ​ടി​എം കാ​ർ​ഡ് ന​ൽ​കി ഇ​ന്ധ​നം നി​റ​ച്ച​തി​നെത്തുടർന്ന് ചി​ല ക​ശ​പി​ശ​ക​ൾ ഉ​ണ്ടാ​കു​ക​യും ജീ​വ​ന​ക്കാ​രു​മാ​യി ഏ​റ്റു​മു​ട്ടു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് പോ​ലീ​സെ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.