ഭൂമിയുടെ ന്യായവില; പരാതികൾ 20 വരെ സ്വീകരിക്കും
02:48 AM Feb 09, 2017 | Deepika.com
അങ്കമാലി: അങ്കമാലി മേഖലയിലെ ഭൂമിയുടെ ന്യായവിലയുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കാനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തീയതി ഈ മാസം 20 വരെ നീട്ടിയതായി റോജി എം. ജോണ് എംഎൽഎ അറിയിച്ചു. ഭൂമിയുടെ ന്യായവില നിശ്ചയിച്ചതിൽ അങ്കമാലി മുനിസിപ്പൽ പ്രദേശത്തും, ചുറ്റുവട്ടത്തും വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. അങ്കമാലി പ്രദേശത്തു നിരവധി പരാതികൾ വന്നതിനാലാണ് എംഎൽഎ ഇടപെട്ടു ഈ അപേക്ഷകൾ വില്ലേജ് ഓഫീസിൽ തന്നെ സ്വീകരിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിനുള്ള അപേക്ഷ ഫോറം വില്ലേജ് ഓഫീസിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം കരമടച്ച രസീതും, ആധാരത്തിന്റെ പകർപ്പും വില്ലേജ് ഓഫീസിൽ സമർപ്പിക്കണം. അദാലത്തിന്റെ സ്ഥലവും തീയതിയും അപേക്ഷകരെ പിന്നീട് അറിയിക്കും.