ആലുവ: ചൂർണിക്കര പഞ്ചായത്തിലെ കിണറുകളിലും കുളങ്ങളിൽ നിന്നും അനധികൃതമായി ടാങ്കറുകളിൽ കുടിവെള്ളം ഉൗറ്റുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് ചൂർണിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. വേനൽ കടത്തതോടെ ചൂർണിക്കര പഞ്ചായത്തിലെ പട്ടേരിപ്പുറം, എസ്എൻ പുരം, മുട്ടം, കുന്നത്തേരി, തായിക്കാട്ടുകര, മനക്കപ്പടി എന്നിവിടങ്ങളിൽ രൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭപ്പെടുന്നത്. ഈ അവസരം മുതലെടുത്ത് പഞ്ചായത്തിന്റെ അനുമതിയില്ലാതെ അനധികൃതമായി കിണറുകളിലും കുളങ്ങളിലും നിന്നും ടാങ്കറുകളിൽ കുടിവെള്ളം ഉൗറ്റുന്നത് അവസാനിപ്പിച്ച് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്ഗ്രസ് പഞ്ചായത്ത് സെക്രട്ടറിയെ ഉരോധിച്ചത്.
ആവശ്യമായ നടപടികൾ എടുക്കുമെന്ന പഞ്ചായത്ത് സെക്രട്ടറി ഡെന്നീസ് കൊറയയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ യൂത്ത് കോണ്ഗ്രസ് ഉപരോധം അവസാനിപ്പിച്ചു. ഉപരോധം യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. ലിനേഷ് വർഗീസ്, എം.പി. ജോസ് ദാസ്, ബിനോയ് ജോസഫ്, അമൽ സാജൻ, എ.എ. സാബിക്ക്, പി.എ. ഷഹനാസ് എന്നിവർ നേതൃത്വം നൽകി.
അനധികൃതമായി ടാങ്കറുകളിൽ കുടിവെള്ളം ഉൗറ്റൽ: ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
02:45 AM Feb 09, 2017 | Deepika.com