ആലങ്ങാട്: പ്രശസ്ത തീർഥാടന കേന്ദ്രമായ ആലങ്ങാട് കുന്നേൽ പള്ളിയിൽ അത്ഭുത ദിവ്യ ഉണ്ണീശോയുടെ പ്രധാന തിരുനാൾ ഇന്ന്. രാവിലെ അഞ്ചിനുള്ള ദിവ്യബലിക്കുശേഷം തിരുസ്വരൂപം എഴുന്നള്ളിച്ചു വയ്ക്കും. തുടർന്ന് വിവിധ ഭാഷകളിൽ തുടർച്ചയായ ദിവ്യബലി ഉണ്ടായിരിക്കും. 4.30 നു ഫാ. ആൽബർട്ട് കൊല്ലംകുടിയുടെ കാർമികത്വത്തിൽ ആഘോഷമായ പാട്ടുകുർബാന. ഫാ. ബിഖിൽ അരഞ്ഞാണിയിൽ വചനസന്ദേശം നല്കും. തുടർന്നു പ്രദക്ഷിണം. 9.30നു രൂപം എടുത്തുവയ്ക്കൽ.
പ്രധാന നേർച്ചയായ തമുക്ക് ഒരു ലക്ഷത്തോളം ആളുകൾക്കു പായ്ക്കറ്റുകളിൽ ലഭ്യമാക്കുന്നതിന് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അവലോസുപൊടിയും ശർക്കരയും പാളയൻ കൊടൻ പഴവും അല്പം ജീരകവും ചേർത്തതാണ് തമുക്ക് നേർച്ച. ഒരു ലക്ഷത്തോളം തമുക്ക് പായ്ക്കറ്റുകളാണ് ഇത്തവണ നേർച്ച വിതരണത്തിനായി ഒരുക്കിയിരിക്കുന്നത്. 30,000 കിലോ അവലോസുപൊടിയും, 1,000 കുല പഴവും 5,000 കിലോ ശർക്കര എന്നിവയാണ് തമുക്ക് ഒരുക്കാൻ ഉപയോഗിച്ചത്. ജാതിമത ഭേദമന്യേ ലക്ഷക്കണക്കിന് ആളുകളാണ് ഓരോ വർഷവും തിരുനാളിലും നൊവേനയിലുംപങ്കെടുക്കാനെത്തുന്നത്.
കുന്നേൽ പള്ളിയിൽ പ്രധാനതിരുനാൾ ഇന്ന്
02:45 AM Feb 09, 2017 | Deepika.com