ചിറ്റാരിക്കാൽ: പെരളം ചാമുണ്ഡേശ്വരി കാവിലെയും കടുമേനി വിഷ്ണുമൂർത്തി മുണ്ഡ്യക്കാവിലെയും കളിയാട്ട ഉത്സവങ്ങൾക്ക് ഇന്നു തുടക്കമാകും. പെരളം കാവിൽ ഇന്നു വൈകുന്നേരം ആറിന് ദീപാരാധന, രാത്രി അന്നദാനം. തുടർന്നു വീരൻ, നാട്ടടക്കം തെയ്യങ്ങളും വിഷ്ണു മൂർത്തി തെയ്യത്തിന്റെ തോറ്റം പുറപ്പാടും. തുടർന്ന് ചാക്യാർകൂത്ത്.
നാളെ രാവിലെ മുതൽവിഷ്ണു മൂർത്തി, കരിംഗുളികൻ തെയ്യങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് 1.30 ന് മാപ്പിളയും ചാമുണ്ഡിയും തെയ്യങ്ങൾ പുറപ്പെടും. വൈകുന്നേരം മൂന്നിന് മുടന്തേമ്മ തെയ്യം പുറപ്പാട്. കടുമേനി വിഷ്ണു മൂർത്തി മുണ്ഡ്യക്കാവിൽ കാളകാട്ടില്ലത്ത് മധുസൂദനൻ തന്ത്രിയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.
ഇന്നു വൈകുന്നേരം അഞ്ചിന് ബോംബെമുക്കിൽ നിന്നു കലവറ നിറയ്ക്കൽ ഘോഷയാത്ര. 6.30 ന് ദീപാരാധന. 10 ു വൈകുന്നേരം പ്രഭാഷണം.ഏഴിനു തുടങ്ങൽ, രാത്രി 10 മുതൽ തോറ്റം പുറപ്പാട്.11 ന് രാവിലെ ഒന്പതിന് ചാമുണ്ഡേശ്വരി തെയ്യം പുറപ്പാട്. 10.30ന് ഗുളികൻ തെയ്യം 11.30ന് വിഷ്ണു മൂർത്തിയുടെ പുറപ്പാട്.
രാത്രി ഏഴിനു തുടങ്ങൽ.7.30 ന് ഭജന സന്ധ്യ,9.30 മുതൽ തോറ്റം പുറപ്പാട്.12 ന് രാവിലെ ഒന്പതിന് ചാമുണ്ഡേശ്വരി തെയ്യം പുറപ്പാട്,10.30 ന് ഗുളികൻ തെയ്യം പുറപ്പാട്.11.30 ന് വിഷ്ണു മൂർത്തിയുടെ പുറപ്പാട്.വൈകുന്നേരം 6.30 ന് ദീപാരാധന, ഏഴിനു തുടങ്ങൽ. ഒന്പതിന് കാഴ്ച്ചവരവ്,10 മുതൽ തോറ്റം. 13 നു രാവിലെ ഒന്പതിന് ചാമുണ്ഡേശ്വരി തെയ്യം.11 ന് വിഷ്ണു മൂർത്തി, വിഷ്ണുമൂർത്തിയുടെ കന്പല്ലൂർ ക്ഷേത്ര സന്ദർശനം.12.30 ന് ഗുളികൻ തെയ്യം. കളിയാട്ട ദിവസങ്ങളിൽ തുലാഭാരം, നേർച്ച, നേർച്ച കളിയാട്ടം, അന്നദാനം എന്നിവയുണ്ടാകുമെന്നു സംഘാടകർ അറിയിച്ചു.
പെരളം-കടുമേനി കാവുകളിൽ കളിയാട്ട ഉത്സവങ്ങൾ ഇന്നു തുടങ്ങും
02:37 AM Feb 09, 2017 | Deepika.com