കാസർഗോഡ്: നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അന്പങ്ങാട് നടത്തിയ ക്ലസ്റ്റർതല ഇന്റർ യൂത്ത് ക്ലബ് സ്പോർട്സ് മീറ്റ് സമാപിച്ചു. ഫുട്ബോളിൽ വിവേകാനന്ദ ചെറുകാനം ജേതാക്കളായി. പീപ്പിൾസ് ക്ലബ് കാലിച്ചാനടുക്കം രണ്ടാം സ്ഥാനം നേടി. ആലന്തട്ട പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, ആലത്തടി ഭാവന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വോളിബോളിലും പീപ്പിൾസ് ക്ലബ് കാലിച്ചാനടുക്കം, ഗോൾഡൻ സ്റ്റാർ കരിപ്പോടി ഷട്ടിലിലും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
മത്സരം നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ എ.വി.ശിവപ്രസാദ് അധ്യക്ഷതവഹിച്ചു. മിഥുൻരാജ്, കെ.സജിത്ത്, നെഹ്റു യുവകേന്ദ്ര ബ്ലോക്ക് കോഓർഡിനേറ്റർമാരായ എം.വൈശാഖ്, ജുബൈർ, അശ്വിൻ രാജ്, സുജിത്ത് എന്നിവർ പ്രസംഗിച്ചു. കാഞ്ഞങ്ങാട്, നീലേശ്വരം, പരപ്പ എന്നീ ബ്ലോക്കുകളിലെ യൂത്ത് ക്ലബുകൾക്കാണ് മത്സരം സംഘടിപ്പിച്ചത്.
നെഹ്റു യുവകേന്ദ്ര ക്ലസ്റ്റർ സ്പോർട്സ് മീറ്റ് സമാപിച്ചു
02:37 AM Feb 09, 2017 | Deepika.com