പെരിയ: കേന്ദ്ര സർവകലാശാലയിൽ ഇന്റർ സ്കൂൾ അത്ലറ്റിക് മീറ്റ് 'ഊർജ 2016’ നു ജവഹർ നവോദയ സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. ദ്രോണാചാര്യ ഒ.എം. നന്പ്യാർ ഉദ്ഘാടനം ചെയ്തു.
എല്ലാവർക്കും ഫിസിക്കൽ ഫിറ്റ്നസിനും മനസിന്റേയും ശരീരത്തിന്റേയും വളർച്ചയ്ക്കും കായികക്ഷമത അനിവാര്യമാണെന്നും 88-ാം വയസിലും താൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നതിന്റെ രഹസ്യം സ്പോർട്സ് ഒന്നു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാൻസലർ ഡോ. ജി.ഗോപകുമാർ അധ്യക്ഷത വഹിച്ചു. ഡോ. മേലത്ത് ചന്ദ്രശേഖരൻ നായർ സ്വാഗതം പറഞ്ഞു.
ഡീൻ സ്റ്റുഡന്റ് വെൽഫെയർ ഡോ. അമൃത് ജി. കുമാർ, സ്റ്റുഡന്റ് കൗണ്‍സിൽ സെക്രട്ടറി ക്ലിന്റ്സ് പി. ജോസ് എന്നിവർ പ്രസംഗിച്ചു. സ്പോർട്സ് സെക്രട്ടറി ബെന്നറ്റ് തോമസ് സത്യവാചകം ചൊല്ലിക്കൊടുത്തു. 500 ൽപരം കായികതാരങ്ങൾ പങ്കെടുക്കുന്ന മീറ്റിൽ അധ്യാപകർക്കായി പ്രത്യേക മത്സരവുമുണ്ടായിരിക്കും. മത്സരങ്ങൾക്കു മുന്നോടിയായി കായികതാരങ്ങളുടെ മാർച്ച്പാസ്റ്റും നടന്നു.
‘ഊർജ 2016’നു തുടക്കമായി
02:37 AM Feb 09, 2017 | Deepika.com