നിഷ് ഓണ്‍ലൈൻ സെമിനാർ 15ന്
02:37 AM Feb 09, 2017 | Deepika.com
കാസർഗോഡ്: സാമൂഹ്യനീതി ഡയറക്ടറേറ്റ് തിരുവനന്തപുരം നിഷിന്റെ സഹകരണത്തോടെ സംസ്ഥാന തലത്തിൽ കേൾവിക്കുറവുളള കുട്ടികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിക്കുന്ന ഓണ്‍ലൈൻ സെമിനാർ 15നു രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൽ നടക്കും. നിരാമയ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി എന്ന വിഷയത്തിലാണ് ഓണ്‍ലൈൻ സെമിനാർ സംഘടിപ്പിക്കുന്നത്. ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിന്യൂനത, ബഹുവൈകല്യം എന്നിവ ഉളളവരുടെ ക്ഷേമത്തിനായി നൽകുന്ന ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയാണ് നിരാമയ ഹെൽത്ത് ഇൻഷൂറൻസ് സ്കീം. കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ നാഷണൽ ട്രസ്റ്റ് തദ്ദേശതല ജില്ലാ കമ്മിറ്റിയാണ് ബുദ്ധിപരമായ വെല്ലുവിളികളെ നേരിടുന്ന ആളുകളുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കുന്നത്. ജില്ലയിലെ കേൾവിക്കുറവുളള കുട്ടികളുടെ രക്ഷിതാക്കൾക്ക് ഓണ്‍ലൈൻ സെമിനാറിൽ പങ്കെടുക്കുന്നതിനായി കളക്ടറേറ്റിലെ ഡി ബ്ലോക്ക് രണ്ടാം നിലയിൽ ജില്ലാ ശിശുസംരക്ഷണ യൂണിററ് ഓഫീസിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫോണ്‍:04994 256990. ഇ-മെയിൽ Email:dcpuksd@gmail.com.