മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ 15ന്
02:36 AM Feb 09, 2017 | Deepika.com
പരപ്പ: സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡിനു കീഴിൽ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കുവേണ്ടിയുള്ള ഷെൽട്ടർ ഹോമിൽ സൂപ്രണ്ട്/ മാനേജർ, കൗണ്‍സിലർ, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ, കുക്ക് എന്നീ തസ്തികയിലേക്കു വാക്ക്-ഇൻ ഇന്റർവ്യു 15ന് രാവിലെ 11ന് കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ പരപ്പയിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി നേരിട്ടു ഹാജരാകണം. ഫോണ്‍: 04672254114 , 9495709902.