സ്വ​ർ​ണ​വ്യാ​പാ​രി​യു​ടെ കൊ​ല​പാ​ത​കം: മ​ന്ത്ര​വാ​ദി അ​റ​സ്റ്റി​ൽ

02:36 AM Feb 09, 2017 | Deepika.com
കാ​സ​ർ​ഗോ​ഡ്: സ്വ​ർ​ണ വ്യാ​പാ​രി​യെ വി​ളി​ച്ചു​കൊ​ണ്ടു​പോ​യി ത​ല​യ്ക്ക​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പ​ണം​ത​ട്ടി​യെ​ടു​ത്ത് കി​ണ​റ്റി​ൽ ത​ള്ളി​യ കേ​സി​ലെ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​നാ​യി പൂ​ജ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്ര​വാ​ദി അ​റ​സ്റ്റി​ൽ. ക​ർ​ണാ​ട​ക മ​ടി​ക്കേ​രി അ​റ​ക്ക​ൽ​ബു​ഡു​വി​ലെ രം​ഗ​ണ്ണ(42)​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
വി​ദ്യാ​ന​ഗ​ർ ചെ​ട്ടും​കു​ഴി​യി​ലെ മ​ൻ​സൂ​റ​ലി​യെ ക​ഴി​ഞ്ഞ 25ന് ​കൊ​ല​പ്പെ​ടു​ത്തി കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ ബാ​യാ​റി​ന​ടു​ത്ത് പൊ​ട്ട​ക്കി​ണ​റ്റി​ൽ ത​ള്ളി​യ കേ​സി​ലെ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​ർ മ​ന്ത്ര​വാ​ദി​യു​ടെ അ​ടു​ത്തു​പോ​യി ത​ങ്ങ​ളെ പി​ടി​കൂ​ടാ​തി​രി​ക്കാ​ൻ പൂ​ജ ന​ട​ത്തു​ക​യും 25,000 രൂ​പ പ്ര​തി​ഫ​ല​മാ​യി ന​ൽ​കു​ക​യും ചെ​യ്തു​വ​ന്ന മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
കൊ​ല്ല​പ്പെ​ട്ട മ​ൻ​സൂ​റ​ലി​യു​ടെ മൊ​ബൈ​ൽ ഫോ​ണും ഇ​യാ​ൾ​ക്ക് ന​ൽ​കി​യി​രു​ന്നു. കേ​സി​ലെ മു​ഖ്യ​പ്ര​തി ക​റു​വ​പ്പാ​ടി​യി​ലെ അ​ബ്ദു​ൾ സ​ലാം ന​ൽ​കി​യ മൊ​ഴി അ​നു​സ​രി​ച്ചാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.