ചരിത്രമുറങ്ങുന്ന മുറിയിൽ ഇനി വിജ്ഞാനലോകം ഉണർന്നിരിക്കും!

02:29 AM Feb 09, 2017 | Deepika.com
ഏ​​​റ്റു​​​​മാ​​​​നൂ​​​​ർ: വി​​​​ശു​​​​ദ്ധ ചാ​​​​വ​​​​റ​​​​യ​​​​ച്ച​​​​ന്‍റെ ഓ​​​​ർ​​​​മ​​​​ക​​​​ൾ നി​​​​റ​​​​ഞ്ഞു​​​​നി​​​​ൽ​​​​ക്കു​​​​ന്ന ​മു​​​​റി​​​​യും പ​​​​രി​​​​സ​​​​ര​​​​വും ഇ​​​നി കാ​​​ഴ്ച​​​ക്കാ​​​രു​​​ടെ ഹൃ​​​ദ​​​യം ക​​​വ​​​രും. സു​​​​റി​​​​യാ​​​​നി സ​​​​ഭ​​​​യു​​​​ടെ വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ എ​​​​ന്ന നി​​​​ല​​​​യി​​​​ൽ ചാ​​​വ​​​റ‍യ​​​ച്ച​​​ൻ കൂ​​​​ടി​​​​യാ​​​​ലോ​​​​ച​​​​ന​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​തും തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളെ​​​​ടു​​​​ത്തി​​​​രു​​​​ന്ന​​​​തും മാ​​​​ന്നാ​​​​നം കൊ​​​​വേ​​​​ന്ത​​​​യി​​​​ലെ ഈ ​​​​മു​​​​റി​​​​യി​​​ലാ​​​യി​​​രു​​​ന്നു. വി​​​​ശു​​​​ദ്ധ ചാ​​​​വ​​​​റ​​​​യ​​​​ച്ച​​​​ന്‍റെ നാ​​​​മ​​​​ധേ​​​​യ​​​​ത്തി​​​​ലു​​​​ള്ള ആ​​​​ർ​​​​ക്കെ​​​​വ്സും ഗ​​​​വേ​​​​ഷ​​​​ണ​​​​കേ​​​​ന്ദ്ര​​​​വും ഈ ​​​​മു​​​​റി​​​​യി​​​​ൽ ഇ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്ത​​​​നം തു​​​ട​​​ങ്ങും.
ജാ​​​​തി​​​​മ​​​​ത ഭേ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്ക​​​​തീ​​​​ത​​​​മാ​​​​യി ഒ​​​​രു സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​മാ​​​​ണ് ഇ​​​​വി​​​​ടെ ജീ​​​​വ​​​​നോ​​​​ടെ അ​​​​ട​​​​യാ​​​​ള​​​​പ്പെ​​​​ടു​​​​ത്ത​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​ത​​​​ല​​​​മു​​​​റ​​​​യെ​​​​യും വ​​​​രും ത​​​​ല​​​​മു​​​​റ​​​​ക​​​​ളെ​​​​യും പ​​​​ഴ​​​​യ ത​​​​ല​​​​മു​​​​റ​​​​യു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന ക​​​​ണ്ണി​​​​ക​​​​ളാ​​​​ണ് ആ​​​​ർ​​​​ക്കെ​​​​വ്സി​​​​ലെ പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം വ​​​​രു​​​​ന്ന ശേ​​​​ഖ​​​​ര​​​​ത്തി​​​​ലൊ​​​​രോ​​​​ന്നും.
എ​​​​ഴു​​​​ത്തോ​​​​ല​​​​ക​​​​ളു​​​​ടെ വ​​​​ൻ​​​​ശേ​​​​ഖ​​​​ര​​​​മാ​​​​ണ് ഇ​​​വി​​​ടേ​​​ക്കു ക​​​ട​​​ക്കു​​​ന്പോ​​​ൾ ത​​​ന്നെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്ന​​​ത്. എ​​​​ല്ലാം പു​​​​രാ​​​​ത​​​​ന രേ​​​​ഖ​​​​ക​​​​ൾ. എ​​​​ഴു​​​​ത്തോ​​​​ല​​​​ക​​​​ൾ കു​​​​ത്തി​​​​ക്കെ​​​​ട്ടി​​​​യ എ​​​​ട്ടു ബു​​​​ക്കു​​​​ക​​​​ളും 800ല​​​​ധി​​​​കം എ​​​​ഴു​​​​ത്തോ​​​​ല​​​​ക​​​​ളും കേ​​​​ര​​​​ള ച​​​​രി​​​​ത്രം, ന​​​​ള​​​​ച​​​​രി​​​​തം കി​​​​ളി​​​​പ്പാ​​​​ട്ട്, ന​​​​ള​​​​ച​​​​രി​​​​തം കി​​​​ളി​​​​പ്പാ​​​​ട്ട് നാ​​​​ലാം​​​​ദി​​​​വ​​​​സം, രാ​​​​മാ​​​​യ​​​​ണം-​​​​ആ​​​​ര​​​​ണ്യ​​​​കാ​​​​ണ്ഡ​​​​ം, രാ​​​​മാ​​​​യ​​​​ണം-24 വൃ​​​​ത്തം, വേ​​​​ദോ​​​​പ​​​​ദേ​​​​ശ സം​​​​ബ​​​​ന്ധം എ​​​​ന്നി​​​​വ​​​​യും ആ​​​​ധാ​​​​ര​​​​ത്തി​​​​ന്‍റെ ര​​​​ണ്ടു കെ​​​​ട്ടു​​​​ക​​​​ളു​​​​മാ​​​​ണു പു​​​​സ്ത​​​​ക രൂ​​​​പ​​​​ത്തി​​​​ലു​​​​ള്ള എ​​​​ഴു​​​​ത്തോ​​​​ല​​​​ക​​​​ൾ.
പു​​​​രാ​​​​ത​​​​ന​​​​ഗ്ര​​​​ന്ഥ​​​​ങ്ങ​​​​ളി​​​​ൽ 650-ലേ​​​​റെ​​​​യും കൈ​​​​യ​​​​ഴു​​​​ത്ത് പ്ര​​​​തി​​​​ക​​​​ളാ​​​​ണ്-​​​​മ​​​​ല​​​​യാ​​​​ളം, ല​​​​ത്തീ​​​​ൻ, സു​​​​റി​​​​യാ​​​​നി, ഇം​​​​ഗ്ലീ​​​​ഷ്, ത​​​​മി​​​​ഴ് ഭാ​​​​ഷ​​​​ക​​​​ളി​​​​ലു​​​​ള്ള​​​​വ. ബൈ​​​​ബി​​​​ൾ മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ലേ​​​​ക്കു ത​​​​ർ​​​​ജ​​​​മ ചെ​​​​യ്ത ക​​​​. നി​​​​.മൂ​​​​. സ മാ​​​​ണി​​​​ക്ക​​​​ത്ത​​​​നാ​​​​ർ ആ​​​​ദ്യം ത​​​​യാ​​​​റാ​​​​ക്കി​​​​യ കൈ​​​​യെ​​​​ഴു​​​​ത്തു പ്ര​​​​തി​​​​യും ചാ​​​​വ​​​​റ​​​​യ​​​​ച്ച​​​​ൻ സ്വ​​​​ന്തം കൈ​​​​പ്പ​​​​ട​​​​യി​​​​ൽ മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ൽ എ​​​​ഴു​​​​തി​​​​യ നാ​​​​ളാ​​​​ഗ​​​​മ​​​​ത്തി​​​​ന്‍റെ ര​​​​ണ്ടു ബു​​​​ക്കു​​​​ക​​​​ളും അ​​​​മൂ​​​​ല്യ​​​​മാ​​​​യ​​​​വ​​​​യാ​​​​ണ്.
1555-ൽ ​​​​പാ​​​​രീ​​​​സി​​​​ൽ അ​​​​ച്ച​​​​ടി​​​​ച്ച വി​​​​ശു​​​​ദ്ധ അ​​​​ഗ​​​​സ്തീ​​​​നോ​​​​സി​​​​ന്‍റെ ര​​​​ച​​​​ന​​​​ക​​​​ൾ പു​​​​സ്ത​​​​ക​​​​രൂ​​​​പ​​​​ത്തി​​​​ലാ​​​​ക്കി​​​​യ​​​​താ​​​​ണ് ആ​​​​ർ​​​​ക്കൈ​​​​വ്സി​​​​ലെ ഏ​​​​റ്റ​​​​വും പു​​​​രാ​​​​ത​​​​ന​​​​രേ​​​​ഖ. 10 വാ​​​​ള്യ​​​​ങ്ങ​​​​ളി​​​​ൽ 9 എ​​​​ണ്ണ​​​​മാ​​​​ണു​​​​ള്ള​​​​ത്. 1603ൽ ​​​​ത​​​​യാ​​​​റാ​​​​ക്കി​​​​യ സീ​​​​റോ-​​​​മ​​​​ല​​​​ബാ​​​​ർ കു​​​​ർ​​​​ബാ​​​​ന ക്ര​​​​മ​​​​ത്തി​​​​ന്‍റെ കൈ​​​​യെ​​​​ഴു​​​​ത്ത് പ്ര​​​​തി, 1774-ൽ ​​​​റോ​​​​മി​​​​ൽ അ​​​​ച്ച​​​​ടി​​​​ച്ച സു​​​​റി​​​​യാ​​​​നി കു​​​​ർ​​​​ബാ​​​​ന ത​​​​ക്സ, 1670 ക​​​​ളി​​​​ൽ ഫാ. ​​​​ജോ​​​​ൺ എ​​​​സ്ജെ ത​​​​യാ​​​​റാ​​​​ക്കി​​​​യ സു​​​​റി​​​​യാ​​​​നി ഡി​​​​ക് ഷ്ണ​​​​റി​​​​യു​​​​ടെ കൈ​​​​യെ​​​​ഴു​​​​ത്ത് പ്ര​​​​തി മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​രി​​​​യാ​​​​റ്റി​​​​ക്ക് 1776-ൽ ​​​​റോ​​​​മി​​​​ൽ​​​​നി​​​​ന്നു ല​​​​ഭി​​​​ച്ച ഡി​​​​പ്ലോ​​​​മ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് തു​​​​ട​​​​ങ്ങി​​​​യ​​​​വ വി​​​​ല​​​​മ​​​​തി​​​​ക്കാ​​​​നാ​​​​വാ​​​​ത്ത ശേ​​​​ഖ​​​​ര​​​​ത്തി​​​​ൽ പെ​​​​ടു​​​​ന്നു. ഉ​​​​ദ​​​​യം​​​​പേ​​​​രൂ​​​​ർ സൂ​​​​ന​​​​ഹ​​​​ദോ​​​​സി​​​​ന്‍റെ കാ​​​​നോ​​​​ന​​​​ക​​​​ളു​​​​ടെ മ​​​​ല​​​​യാ​​​​ളം പ​​​​ക​​​​ർ​​​​പ്പ്, ചാ​​​​വ​​​​റ​​​​യ​​​​ച്ച​​​​ൻ ത​​​​യാ​​​​റാ​​​​ക്കി​​​​യ ക​​​​ല്ല​​​​ന്താ​​​​രി​​​​യം പ​​​​ഞ്ചാം​​​​ഗം, സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​ടെ ആ​​​​ദ്യ​​​​പ​​​​ട​​​​വു​​​​ക​​​​ൾ വ​​​​ര​​​​ച്ചു​​​​കാ​​​​ട്ടു​​​​ന്ന ആ​​​​ല​​​​ഞ്ചേ​​​​രി ബ​​​​ർ​​​​ണാ​​​​ർ​​​​ദ് സി​​​​എം​​​​ഐ അ​​​​ച്ച​​​​ന്‍റെ ഡ​​​​യ​​​​റി​​​​ക്കു​​​​റി​​​​പ്പു​​​​ക​​​​ൾ, പാ​​​​റ​​​​പ്പു​​​​റ​​​​ത്ത് വ​​​​ർ​​​​ക്കി​​​​യ​​​​ച്ച​​​​ൻ എ​​​​ഴു​​​​തി​​​​യ സി​​​​എം​​​​ഐ സ​​​​ഭ​​​​യു​​​​ടെ ച​​​​രി​​​​ത്രം എ​​​​ന്നി​​​​വ​​​​യും കാ​​​​ണാം.
ക.​​​​നി​​​​.മൂ​​​​.സ മാ​​​​ണി​​​​ക്ക​​​​ത്ത​​​​നാ​​​​ർ മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ലേ​​​​ക്ക് ത​​​​ർ​​​​ജ​​​​മ ചെ​​​​യ്യാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച, ഭാഷ​​​​ക​​​​ളി​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന ബൈ​​​​ബി​​​​ൾ-​​​​ബി​​​​ബ്ലി​​​​യ പോ​​​​ളി​​​​ഗ്ലോ​​​​ത്ത്- ആ​​​​ർ​​​​ക്കൈ​​​​വ്സി​​​​ന്‍റെ പ്ര​​​​ധാ​​​​ന ആ​​​​ക​​​​ർ​​​​ഷ​​​​ക​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ്. മ​​​​ല​​​​യാ​​​​ളം, സു​​​​റി​​​​യാ​​​​നി ലി​​​​പി​​​​ക​​​​ളി​​​​ൽ മ​​​​റ്റ് ആ​​​റു പ്രാ​​​​ദേ​​​​ശി​​​​ക ഭാ​​​​ഷ​​​​ക​​​​ളി​​​​ലെ വാ​​​​ക്കു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​രി​​​​യാ​​​​റ്റി എ​​​​ഴു​​​​തി​​​​യ വേ​​​​ദ​​​​ത​​​​ർ​​​​ക്കം സ​​​​വി​​​​ശേ​​​​ഷ​​​​ശ്ര​​​​ദ്ധ​​​​യാ​​​​ക​​​​ർ​​​​ഷി​​​​ക്കും.
സു​​​​റി​​​​യാ​​​​നി, ല​​​​ത്തീ​​​​ൻ, ഇം​​​​ഗ്ലീ​​​​ഷ്, ത​​​​മി​​​​ഴ്, ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ, ഹീ​​​​ബ്രു, പോ​​​​ർ​​​​ച്ചു​​​​ഗീ​​​​സ്, ജ​​​​ർ​​​​മ​​​​ൻ, ഫ്ര​​​​ഞ്ച്, അ​​​​റ​​​​ബി, സം​​​​സ്കൃ​​​​തം, മ​​​​ല​​​​യാ​​​​ളം ഭാ​​​​ഷ​​​​ക​​​​ളി​​​​ലെ അ​​​​നേ​​​​കം അ​​​​മൂ​​​​ല്യ​​​​ഗ്ര​​​​ന്ഥ​​​​ങ്ങ​​​​ളുടെയും ഇപ്പോൾ പ്രസിദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്നി​​​​ല്ലാ​​​​ത്ത ഇം​​​​ഗ്ലീ​​​​ഷ്, മ​​​​ല​​​​യാ​​​​ളം, ല​​​​ത്തീ​​​​ൻ ആ​​​​നു​​​​കാ​​​​ലി​​​​ക​​​​ങ്ങളു​​​​ടെ​​​​യും ശേ​​​​ഖ​​​​ര​​​​മു​​​​ണ്ടി​​​​വി​​​​ടെ. ര​​​​ണ്ടാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം ല​​​​ത്തീ​​​​ൻ ഗ്ര​​​​ന്ഥ​​​​ങ്ങ​​​​ളു​​​​ടെ ശേ​​​​ഖ​​​​ര​​​​മാ​​​​ണു​​​​ള്ള​​​​ത്.
ച​​​​രി​​​​ത്ര​​​​ഗ​​​​വേ​​​​ഷ​​​​ക​​​​ർ​​​​ക്കും സ​​​​ഭാ പ​​​​ണ്ഡി​​​​ത​​​​ർ​​​​ക്കും പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ന്ന​​​​തും കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ഒ​​​​രു വ​​​​ലി​​​​യ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലേ​​​​ക്ക് വെ​​​​ളി​​​​ച്ച വീ​​​​ശു​​​​ന്ന​​​​തു​​​​മാ​​​​യ ആ​​​​ർ​​​​ക്കൈ​​​​വ്സും ഗ​​​​വേ​​​​ഷ​​​​ണ കേ​​​​ന്ദ്ര​​​​വും സി​​​​എം​​​​ഐ സ​​​​ഭ​​​​യു​​​​ടെ മാ​​​​തൃ​​​​ഭ​​​​വ​​​​ന​​​​മാ​​​​യ മാ​​​​ന്നാ​​​​നം സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് ആ​​​​ശ്ര​​​​മം, ബം​​​​ഗ​​​​ളൂ​​​​രു ക്രൈ​​​​സ്റ്റ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യു​​​​ടെ സാ​​​​ങ്കേ​​​​തി​​​​ക-​​​​സാ​​​​ന്പ​​​​ത്തി​​​​ക പി​​​​ന്തു​​​​ണ​​​​യോ​​​​ടെ​​​​യാ​​​​ണ് സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.