വെറും മുടിയല്ലിത്, സ്നേഹം...
02:29 AM Feb 09, 2017 | Deepika.com
മയ്യിൽ: ഒറപ്പടി കലാകൂട്ടായ്മ കളിവെട്ടം അവധിദിന പാഠശാലയുടെ നേതൃത്വത്തിൽ കാൻസർ രോഗികൾക്ക് വിഗ് നിർമക്കുന്നതിന് ഹെയർ ഡൊണേഷൻ പദ്ധതി ആരംഭിച്ചു. സാമൂഹ്യ പ്രവർത്തക നിഷ ജോസ് കോട്ടയം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ അധ്യക്ഷനായിരുന്നു. ഗുരു ശ്രേഷ്ഠ അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്, എൻ.ഉണ്ണികൃഷ്ണൻ, അവാർഡ് ജേതാവ് മലയൻകുനി ദാമോദരൻ, ഇന്ത്യൻ കരസേനാംഗം സർഗ മോഹൻ, സംസ്ഥാന സ്കൂൾ കലോത്സവ വിജയി അഞ്ജിത ദേവരാജ് എന്നിവരെ പി.പി.രമേശനും കെ.സി. ഗണേശനും ആദരിച്ചു. എം. രവി മാസ്റ്റർ, പി.പി.ശ്രീജ, ജിജു ഒറപ്പടി, മോഹൻ കാരക്കീൽ എന്നിവർ പ്രസംഗിച്ചു. പാഠശാലയുടെ പ്രസിഡന്റും നാടകപ്രവർത്തകനും ആയ ജിജു ഒറപ്പടിയുടെ മുടിയാണ് ആദ്യം ദാനം ചെയ്തത്.17 ഇഞ്ച് നീളമുള്ള തലമുടിയാണ് കാൻസർ രോഗികൾക്ക് വിഗ് നിർമക്കുന്നതിനു വേണ്ടത്.