റോട്ടറി ഡിസ്ട്രിക്ട് കോൺഫറൻസ് നാളെ മുതൽ
02:27 AM Feb 09, 2017 | Deepika.com
കണ്ണൂർ: റോട്ടറി ഡിസ്ട്രിക്ട് കോൺഫറൻസ് 'ആനന്ദം 2017' 10 മുതൽ 12 വരെ കണ്ണൂർ മസ്കോട്ട് പാരഡൈസിൽ നടക്കും. 132 ക്ലബുകളുടെ കുടുംബസംഗമമായ ആനന്ദം-2017 മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ജയപ്രകാശ് ഉപാധ്യ അധ്യക്ഷത വഹിക്കും. റോട്ടറി ഇന്റർനാഷണൽ മുൻ ഡയറക്ടർ ഡോ. പി.സി. തോമസ് മുഖ്യപ്രഭാഷണം നടത്തും. അമേരിക്കയിലെ ഹൂസ്റ്റണിൽനിന്ന് റോട്ടറി ഇന്റർനാഷണൽ പ്രസിഡന്റിനെ പ്രതിനിധീകരിച്ച് സണ്ണി ശർമ മൂന്നുദിവസവും കോൺഫറൻസിൽ പങ്കെടുക്കും. എ.എസ്. വെങ്കടേഷ്, ഡോ. ലക്ഷ്മൺ പ്രഭു, കമൽ സാംഗ് വി, ഡോ. അരുൺ മാധവൻ, പ്രഭാകരൻ പലേരി, വി. തുളസീദാസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും. പത്രസമ്മേളനത്തിൽ ഡോ. ജയപ്രകാശ് ഉപാധ്യ, ഡോ. സന്തോഷ് ശ്രീധർ, ടി. സോമശേഖരൻ, അരുൺ കുമാർ, ജിഗീഷ് നാരായണൻ എന്നിവർ പങ്കെടുത്തു.