വടക്കൻ മേഖലാ ജാഥയ്ക്ക് സ്വീകരണം
02:27 AM Feb 09, 2017 | Deepika.com
കണ്ണൂർ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേയും സിപിഎമ്മും ബിജെപിയും നടത്തുന്ന കൊലപാതക രാഷ്ട്രീയത്തിനെതിരേയും യുഡിഎഫ് നടത്തുന്ന ജാഥയുടെ ഭാഗമായി കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥയ്ക്ക് കണ്ണൂരിൽ 16ന് വൈകുന്നേരം അഞ്ചിന് സ്വീകരണം നൽകും. യോഗത്തിൽ ചെയർമാൻ സുരേഷ്ബാബു എളയാവൂർ അധ്യക്ഷത വഹിച്ചു. എം.പി. മുഹമ്മദലി, കെ.പി. പ്രശാന്ത്, കെ.വി. രവീന്ദ്രൻ, സുധീഷ് മുണ്ടേരി, സി.ടി. ഗിരിജ, മീറ വത്സൻ, ടി.കെ. നൗഷാദ്, എം. പ്രകാശൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് തലങ്ങളിൽ വിപുലമായ പ്രവർത്തന കണ്‍വൻഷനുകൾ വിളിക്കാനും ഒരുക്കങ്ങൾ നടത്താനും യോഗം തീരുമാനിച്ചു.