വാഹനാപകടത്തില്‍ പരിക്കേറ്റ ഹോംഗാര്‍ഡ് മരിച്ചു
02:12 AM Feb 09, 2017 | Deepika.com
ചേര്‍ത്തല: അരൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഹോംഗാര്‍ഡ് മരിച്ചു. ചേര്‍ത്തല വാരനാട് അജയ് സദനത്തില്‍ വി. ചന്ദ്രനാണ് (55,വിമുക്തഭടൻ)മരിച്ചത്. എറണാകുളത്ത് ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ എതിരെവന്ന ബൈക്കുമായി ഇടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. സംസ്കാരം ഇന്ന്. ഭാര്യ: ഉഷാകുമാരി. മക്കള്‍: അജിത്, അജയ്.