മോട്ടർ വെഹിക്കിൾ ഉദ്യോഗസ്ഥരെ അക്രമിച്ച പ്രതികൾ പിടിയിൽ

01:25 AM Feb 09, 2017 | Deepika.com
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് സ​മാ​ന്ത​ര സ​ർ​വീ​സ് തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ജ​യ​ൻ, അ​ഭി​ലാ​ഷ്, ബി​ജു, മി​ശി​ഹാ​ദാ​സ്, മ​നു, വി​നോ​ദ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ന​ധി​കൃ​ത സ​മാ​ന്ത​ര സ​ർ​വീ​സു​ക​ൾ പി​ടി​കൂ​ടാ​നാ​യി ഡെ​പ്യു​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര​യ്ക്കു സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം സ​മാ​ന്ത​ര സ​ർ​വീ​സ് തൊഴിലാളികൾ ആ​ക്ര​മി​ച്ച​ത്. നെ​യ്യാ​റ്റി​ൻ​ക​ര സ​മാ​ന്ത​ര സ​ർ​വീ​സ് സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​ർ​മാ​രാ​ണ് ഇ​വ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​രു ട്ര​ക്ക​ർ, ഒ​രു ബൈ​ക്ക് എ​ന്നി​വ​യും ഇ​വ​രി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു.