കി​ഴു​വി​ലം ഏ​ലാ​യി​ൽ തീ​പി​ടി​ത്തം

01:25 AM Feb 09, 2017 | Deepika.com
ആ​റ്റി​ങ്ങ​ൽ: കാ​ട്ടും​പു​റം കി​ഴു​വി​ലം ഏ​ലാ​യി​ലെ ഉ​ണ​ങ്ങി​യ പു​ല്ലി​ന് തീ​പി​ടി​ച്ചു.​പാ​ട​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ൻ കൃ​ഷി ആ​വ​ശ്യ​ത്തി​നാ​യി നി​ലം ഒ​രു​ക്കു​ന്ന​തി​നാ​യി പു​ല്ല് ചെ​ത്തി തീ​യി​ട്ട​തി​നെ ​തു​ട​ർ​ന്നാ​ണ് തീ​പ​ട​ർ​ന്ന​ത്.
നാ​ലു ഭാ​ഗ​ത്തേ​യ്ക്കും തീ​പ​ട​ർ​ന്ന​തി​നാ​ൽ ഉ​ട​മ​യ്ക്ക് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. നാ​ല് ഏ​ക്ക​റോ​ളം പാ​ട​ത്തി​നാ​ണ് തീ ​പി​ടി​ച്ച​ത്. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ആ​റ്റി​ങ്ങ​ലി​ൽ നി​ന്ന് അ​ഗ്നി ര​ക്ഷാ​സേ​ന​യു​ടെ ര​ണ്ട് യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യത്.
അ​ഗ്നി ര​ക്ഷാ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം കൂ​ടു​ത​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.