ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ത​ല​യോ​ഗം ചേർന്നു

01:25 AM Feb 09, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം : അ​ന്താ​രാ​ഷ്ട്ര തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ തെ​ക്ക​ൻ കു​രി​ശു​മ​ല വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷം മാ​ർ​ച്ച് 26 മു​ത​ൽ ഏ​പ്രി​ൽ രണ്ട് വ​രെ​യും പെ​സ​ഹ​വ്യാ​ഴം, ദുഃ​ഖ​വെ​ള്ളി എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. തീ​ർഥാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് മ​ജി​സ്ട്രേ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തു. കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന കേ​ന്ദ്രം സം​ഗ​മ​വേ​ദി​യി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം എ​ഡി​എം ജോ​ണ്‍ വി.​ സാ​മു​വ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. യോ​ഗം സി.​ കെ.​ ഹ​രീ​ന്ദ്ര​ൻ എംഎ​ൽഎ. ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​രി​ശു​മ​ല തീ​ർഥാ​ട​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ മോ​ണ്‍. ഡോ. ​വി​ൻ​സെ​ന്‍റ് കെ. ​പീ​റ്റ​ർ ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കി.
കു​രി​ശു​മ​ല വ​ജ്ര​ജൂ​ബി​ലി തീ​ർ​ഥാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫ​ണ്ട് അ​നു​വ​ദി​ച്ച​താ​യി സി.​ കെ. ​ഹ​രീ​ന്ദ്ര​ൻ എംഎ​ൽഎ അറിയിച്ചു. പോ​ലീ​സ്, എ​ക്സൈ​സ്, ഗ​താ​ഗ​തം, വൈ​ദ്യു​തി, ആ​രോ​ഗ്യം, പൊ​തു​മ​രാ​മ​ത്ത്, റ​വ​ന്യൂ, ജ​ല​വി​ഭ​വം, അ​ഗ്നി​ശ​മ​ന​സേ​ന, ഭ​ക്ഷ്യ​സു​ര​ക്ഷ, മോ​ട്ടോ​ർ​വാ​ഹ​നം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത്, റോ​ഡ് സു​ര​ക്ഷ, ഹ​രി​ത മി​ഷ​ൻ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗം തീ​രു​മാ​നി​ച്ചു.തീ​ർഥാ​ട​ന​കേ​ന്ദ്ര​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ഫാ.​സാ​ജ​ൻ ആ​ന്‍റ​ണി, ടി.​ ജി. ​രാ​ജേ​ന്ദ്ര​ൻ, കു​രി​ശു​മ​ല ജ​യ​ന്തി, ലൂ​യി​സ് ഉ​പ​ദേ​ശി, ക്രി​സ്തു​ദാ​സ്, ബ്ര​ദ​ർ പ്ര​ദീ​പ് ആന്‍റോ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ മ​ണ​ലി സ്റ്റാ​ൻ​ലി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.