അ​ന്ത​ർ​ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റും മീഡിയ കോ​ണ്‍​ക്ലേ​വും

01:25 AM Feb 09, 2017 | Deepika.com
നാ​ലാ​ഞ്ചി​റ : മാ​ർ തി​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ ഡ​യ​മ​ണ്ട് ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് അ​ന്ത​ർ​ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റും മീ​ഡി​യ കോ​ണ്‍​ക്ലേ​വും മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ മൂ​ന്നു​വ​രെ ന​ട​ക്കും.
സെ​മി​നാ​റി​ന്‍റെ മു​ഖ്യ​പ്ര​മേ​യം - വി​ക​സി​ച്ചു​വ​രു​ന്ന വൈ​ജ്ഞാ​നി​ക സ​മൂ​ഹ​വും വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റ​ങ്ങ​ളും എ​ന്ന​താ​അ​ധ്യാ​പ​ക​ർ​ക്കും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ​ക്കും ഗ​വേ​ഷ​ക​ർ​ക്കും പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കു​ക​യോ സ്വ​യ​മാ​യി ത​യ്യാ​റാ​ക്കി​യ ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളോ ഡോ​ക്യു​മെ​ൻ​ഡ​റി​ക​ളോ അ​വ​ത​രി​പ്പി​ക്കു​ക​യോ ചെ​യ്യാം.
പ്ര​ബ​ന്ധ​ങ്ങ​ളു​ടെ സം​ക്ഷി​പ്ത രൂ​പം 15ന​ക​വും പൂ​ർ​ണ പ്ര​ബ​ന്ധം 20ന​ക​വും സ​മ​ർ​പ്പി​ക്ക​ണം. പ്ര​ബ​ന്ധ​ങ്ങ​ൾ പു​സ്ത​ക​മാ​യി പ്ര​കാ​ശ​നം ചെ​യ്യും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ബ്രോ​ഷ​റി​നും 0471-2533518, 9846377011, 9447259599.