തിരുവനന്തപുരം: നഗരസഭയുടെ സ്മാർട്ട്സിറ്റി പ്രൊപ്പോസൽ തയാറാക്കുന്നതിന്റെ ഭാഗമായി പദ്ധതി പ്രദേശം നിശ്ചയിക്കുന്നതിനും ജനങ്ങൾക്ക് നൽകുന്ന സേവനം മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ ശേഖരിക്കുന്നതിനും നഗരസഭയുടെ എല്ലാ വാർഡുകളിലും ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ചുകൊണ്ട് വോട്ടെടുപ്പ് നടത്തുന്നതിന് ക്രമീകരണം ഏർപ്പെടുത്തി. ഒന്നു മുതൽ 50 വരെയുള്ള വാർഡുകളിൽ 11 ന് രാവിലെ ഒന്‍പത് മുതൽ 12.00 വരെയും 51 മുതൽ 100 വരെയുള്ള വാർഡുകളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ നാലു വരെയുമാണ് വോട്ടെടുപ്പിനുള്ള സമയക്രമം. ബൂത്തുകളുടെ വിശദാംശങ്ങൾ ചുവടെച്ചേർക്കുന്നു. ഒന്ന്- കഴക്കൂട്ടം വാർഡ് കമ്മിറ്റി ഓഫീസ്, രണ്ട്- ചന്തവിള ഗവ. യുപിഎസ് ചന്തവിള, മൂന്ന്- കാട്ടായിക്കോണം ഗവ. യുപിഎസ് കാട്ടായിക്കോണം, നാല്- ശ്രീകാര്യം ഗവ. എച്ച്എസ് ശ്രീകാര്യം, അഞ്ച് - ചെറുവയ്ക്കൽ സാംസ്കാരികനിലയം, ചെറുവയ്ക്കൽ, ആറ്- ഉള്ളൂർ ഗവ. യുപിഎസ്, ഉള്ളൂർ ഏഴ്, ഇടവക്കോട് കരുന്പുകോണം ദേവീക്ഷേത്രം ഓഡിറ്റോറിയം, എട്ട്-ചെല്ലമംഗലം സോണൽ ഓഫീസ് ശ്രീകാര്യം, ഒന്‍പത്- ചെന്പഴന്തി എൽപിഎസ് മണക്കൽ, 10- പൗഡിക്കോണം നേശമണി ഹാൾ 11 ഞാïൂർക്കോണം സേവാഗ്രാം ഓഫീസ്, 12- കിണവൂർ സെന്റ് ഗൊരൈറ്റീസ് എച്ച്എസ്, നാലാഞ്ചിറ, 13 -മണ്ണന്തല ഗവ. ഹൈസ്ക്കൂൾ, മണ്ണന്തല 14-നാലാഞ്ചിറ ഗവ. എച്ച്എസ്, കറ്റച്ചക്കോണം,
15 -കേശവദാസപുരം ഗവ. മോഡൽ ഗേൾസ് ഹൈസ്കൂൾ, പട്ടം. 16- മെഡിക്കൽ കോളജ് മെഡിക്കൽ കോളജ്, എച്ച്എസ്എസ് . 17 -പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, പട്ടം 18-മുട്ടട എൽപിഎസ്, മുട്ടട. 19 -കുടപ്പനകുന്ന് ലകണ്കോർഡിയ ഹയർ സെക്കൻഡറി സ്കൂൾ. 20 -പാതിരിപ്പളളി കുടപ്പനക്കുന്ന് കൃഷിഭവൻ, 21 -ചെട്ടിവിളാകം കണ്‍കോർഡിയ ലൂദറൻ എച്ച്എസ് കുടപ്പനക്കുന്ന് .22 -ശാസ്തമംഗലം വാർഡ് കമ്മിറ്റി ഓഫീസ്, 23 -കവടിയാർ ജവഹർനഗർ എൽപിഎസ്, കവടിയാർ. 24- കുറവൻകോണംഎച്ച്ഐ ഓഫീസ് നന്തൻകോട്, 25 -നന്തൻകോട് ഹോളി ഏഞ്ചൽ സ് കോണ്‍വെന്റ്, നന്തൻകോട് ,26 -കുന്നുകുഴി സിറ്റി എച്ച്എസ്, പിഎംജി. 27 -പാളയം പബ്ലിക് ലൈബ്രറി ഹാൾ. 28 -തൈയ്ക്കാട് ഗവ. മോഡൽ എച്ച്എസ്. 29 -വഴുതയ്ക്കാട് ഗവ. കോട്ടണ്‍ഹിൽ എച്ച്എസ്എസ്. 30-കാഞ്ഞിരംപാറ ഗവ. എൽപിഎസ്, കാഞ്ഞിരംപാറ. 31- പേരൂർക്കട കണ്കോർടിയ സ്കൂൾ, മണ്ണാംമൂല. 32 -തുരുത്തുംമൂല പിഎസ് നടരാജപിള്ള എൽപിഎസ്, പേരൂർക്കട. 33 -നെട്ടയം വട്ടിയൂർക്കാവ് സോണൽ ഓഫീസ്. 34-കാച്ചാണി ഗവ. എച്ച്എസ് കാച്ചാണി, 35 -വാഴോട്ടുകോണം മഞ്ചൻപാറ എൽപിഎസ്, 36 -വട്ടിയൂർക്കാവ് വാർഡ് കമ്മിറ്റി ഓഫീസ് .37 -കൊടുങ്ങാനൂർ കുലശേഖരം യുപിഎസ്. 38- പിടിപി നഗർ കോണത്ത്കുളങ്ങര ഓപ്പണ്‍ ഓഡിറ്റോറിയം. 39-പാങ്ങോട് ശ്രീഉദിയന്നൂർദേവീ എൻഎസ്എസ് കരയോഗം, മരുതംകുഴി. 40 -തിരുമല വാർഡ് കമ്മിറ്റി ഓഫീസ് 41 -വലിയവിള എൻഎസ്എസ് കരയോഗം. 42 -പൂജപ്പുര വാർഡ് കമ്മിറ്റി ഓഫീസ്, 43 -വലിയശാല ഗവ. ബോയ്സ് ഹൈസ്കൂൾ, ചാല, 44-ജഗതി ജഗതി സ്കൂൾ ,45 -കരമന ഗവ. ബോയ്സ് ഹൈസ്കൂൾ, കരമന. 46- ആറന്നൂർ ഗവ. സ്റ്റാഫ് ക്വാർട്ടേഴ്സ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ലൈബ്രറി, മേലാറന്നൂർ. 47 -മുടവൻമുകൾ മുടവൻമുകൾ സർവീസ് സഹകരണ ബാങ്ക് .48 -തൃക്കണ്ണാപുരം ഗവ. എൽപിഎസ് കുന്നപ്പുഴ.
49 -നേമം തന്പുരാൻ നഗർ റെസിഡൻസ് അസോസിയേഷൻ കെട്ടിടം .50- പൊന്നുമംഗലം ശിശുവിഹാർ ഓഫീസ്, കാരയ്ക്കാമണ്ഡപം . 51 -പുന്നയ്ക്കാമുകൾ പുന്നയ്ക്കാമുകൾ റെസിഡൻസ് അസോസിയേഷൻ കെട്ടിടം. 52 -പാപ്പനംകോട് കെഎസ്ആർടിസി എൻജിനിയറിംഗ് കോളജ്, പാപ്പനംകോട്. 53 -എസ്റ്റേറ്റ് എച്ച്എസ്, പാപ്പനംകോട്, കാരയ്ക്കാമണ്ഡപം. 54 -നെടുങ്കാട് യുപിഎസ്, നെടുങ്കാട് .55 -കാലടി ഗവ. എച്ച്എസ്, കാലടി ജംഗ്ഷൻ. 56 -മേലാംങ്കോട് ഗവ. യുപിഎസ് കരുമം. 57- പുഞ്ചക്കരി എൽപിഎസ്, പുഞ്ചക്കരി. 58 -പൂങ്കുളം എൽപിഎസ് പൂങ്കുള 59- വെങ്ങാനൂർ ഗവ.എൽപിഎസ് മുടിപ്പുര, വെങ്ങാനൂർ. 60- മുല്ലൂർ ഗവ. എൽപിഎസ് കിടാരക്കുഴി.61 -കോട്ടപ്പുറം സെന്റ് മേരീസ് എച്ച്എസ് കോട്ടപ്പുറം. 62 -വിഴിഞ്ഞം .63- ഹാർബർ എച്ച്എഎൽപി വിഴിഞ്ഞം, ഹാർബർ. 64- വെള്ളാർ പാച്ചല്ലൂർ എൽപിഎസ്. 650- തിരുവല്ലം, തിരുവല്ലം എൽപിഎസ് .66-പൂന്തുറ സെന്റ് തോമസ് എച്ച്എസ് പൂന്തുറ. 67- അന്പലത്തറ ഗവ. യുപിഎസ് അന്പലത്തറ. 68- കമലേശ്വരം കമലേശ്വരം എച്ച്എസ്എസ് കമലേശ്വരം ജംഗ്ഷൻ .69 -കളിപ്പാൻകുളം കോർപ്പറേഷൻ കമ്മ്യൂണിറ്റി ഹാൾ, കളിപ്പാൻകുളം. 70- ആറ്റുകാൽ എൻഎസ്എസ് ആറ്റുകാൽ. 71 -ചാല യുപിഎസ് സ്കൂൾ, ആര്യശാല ജംഗ്ഷൻ .72- മണക്കാട് സെൻട്രൽ സ്കൂൾ, അട്ടക്കുളങ്ങര. 73- കുര്യാത്തി കുര്യാത്തി സ്കൂൾ. 74- പുത്തൻപള്ളി കോർഡോവ സ്കൂൾ, അന്പലത്തറ. 75- മാണിക്യവിളാകം സെന്റ് ഫിലോമിന, ജിഎച്ച്എസ് .76- ബീമാപള്ളി ഈസ്റ്റ് ബീമ മാഹീൻ മെമ്മോറിയൽ എച്ച്എസ്എസ്, ബീമാപള്ളി. 77 -ബീമാപളളി സെന്റ് ആന്റണി എച്ച്എസ്, ബീമാപള്ളി 78- മുട്ടത്തറ പൊന്നറ യുപിഎസ്. 79- ശ്രീവരാഹം മണക്കാട് ഗേൾസ് ഹൈസ്കൂൾ. 80-ഫോർട്ട് പ്രിയദർശിനി മിനി ഹാൾ, സൗത്ത് സ്ട്രീറ്റ്. 81 -തന്പാന്നൂർ ഗവ. യുപിഎസ്. 82 -വഞ്ചിയൂർ ഗവ. എച്ച്എസ്, ജനറൽ ഹോസ്പിറ്റൽ, വഞ്ചിയൂർ. 83- ശ്രീകണ്ഠേശ്വരം. 84- പെരുന്താന്നി ഈഞ്ചയ്ക്കൽ യുപിഎസ്. 85 -പാൽക്കുളങ്ങര പാൽക്കുളങ്ങര യുപിഎസ്. 86-ചാക്ക ഗവ. യുപിഎസ് 87- വലിയതുറ റോസിയാസ് യുപിഎസ്, എയർപോർട്ട്. 88 -വളളക്കടവ് ജമാമത്ത് എൽപിഎസ് വള്ളക്കടവ്. 89- ശംഖുംമുഖം സെന്റ് മേരീസ് എച്ച്എസ്എസ് വെട്ടുകാട്. 90 -വെട്ടുകാട്. 91- കരിയ്ക്കകം കരിക്കകം ഗവ.എച്ച്എസ്. 92- കടകംപളളി വലിയഉദേശ്വരം എൽപിഎസ്, ആനയറ. 93-പേട്ട കെ. ബാലകൃഷ്ണ സ്മാരക ഹാൾ 94 കണ്ണമ്മൂല ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ കണ്ണമ്മൂല ജംഗ്ഷൻ. 95 -അണമുഖം ചെന്നിലോട് കോളനി വായനശാല .96- ആക്കുളം എൻഎസ്എസ് കരയോഗ മന്ദിരം, തുറുവിക്കൽ. 97 -കുളത്തൂർ വിജ്ഞാനദായിനി ഗ്രന്ഥശാല, കിഴക്കുംകര. 98- ആറ്റിപ്ര ആത്മബോധിനി ഗ്രന്ഥശാല, അരശുംമൂട് .99- പൗണ്ട്കടവ് ഹരിജൻ വെൽഫെയർ എൽപിഎസ് കെട്ടിടം. 100- പള്ളിത്തുറ എച്ച്എസ്എസ്.
സ്മാർട്ട്സിറ്റി പ്രൊപ്പോസൽ തയാറാക്കൽ : വാർഡ് തലങ്ങളില്‍ വോട്ടെടുപ്പ് നടത്തും
01:25 AM Feb 09, 2017 | Deepika.com