നിരവധി ക്രി​മിന​ൽ കേ​സുക​ളി​ൽ പെ​ട്ട യുവാവിന്‍റെ കാ​ൽ മൂ​ന്നം​ഗ സം​ഘം ത​ല്ലി​യൊ​ടി​ച്ചു

01:23 AM Feb 09, 2017 | Deepika.com
ക​ഴ​ക്കൂ​ട്ടം: നിരവധി ക്രി​മ​ന​ൽ കേ​സുക​ളി​ൽ​ പ്ര​തി​യാ​യ യുവാവി ന്‍റെ കാ​ൽ മൂ​ന്നം​ഗ സം​ഘം ത​ല്ലി​യൊ​ടി​ച്ചു. ക​ഴ​ക്കൂ​ട്ടം, തു​മ്പ പോലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ​പ്ര​തി​യാ​യ പ​ള്ളി​ത്തു​റ സ്വ​ദേ​ശി ഡാ​നി​യെ​യാ​ണ് (24) പ​ള്ളി​ത്തു​റ നെ​ഹ​്റു​ ജം​ഗ്ഷ​ന​ടു​ത്ത് വ​ച്ച് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​ക്ര​മി​ച്ച​ത്. ക​ഞ്ചാ​വ് സം​ഘ​ങ്ങ​ളു​മാ​യി​ബ​ന്ധ​മു​ള്ള ഡാ​നി​യും സു​ഹൃ​ത്തു​മാ​യി ബൈ​ക്കി​ൽ വ​രു​മ്പോ​ഴാ​ണ് പി​ന്നാ​ലെ ഓ​ട്ടോ​റി​ക്ഷ​യി​ൽ വ​ന്ന സം​ഘം ആ​ക്ര​മി​ച്ച​തെ​ന്ന് പോലീ​സ് പ​റ​ഞ്ഞു. ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ​പ്പെ​ട്ട ശേ​ഷം പോ​ലീ​സി​നെ വെ​ട്ടി​ച്ചു മു​ങ്ങു​ക​യാ​ണ് പ​തി​വ്. മു​ട്ടി​ന് താ​ഴെ​വ​ച്ച് കാ​ലി​ന് ഒ​ടി​വ് സം ​ഭ​വി​ച്ച ഡാ​നി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മൂ​ന്നു കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ പ​ല​കേ​സു​ക​ളി​ൽ​പ്പെ​ട്ട ശേ​ഷം പോലീ​സി​നെ വെട്ടി​ച്ച് ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ആ ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.​പ്ര​തി​ക​ളെ ആ​രെ​യും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.