നൈ​റ്റ് പെട്രോ​ളിം​ഗി​നു പോ​യ പോലീ​സ് സംഘത്തിനു നേ​രേ ആ​ക്ര​മ​ണം

01:23 AM Feb 09, 2017 | Deepika.com
ആ​റ്റി​ങ്ങ​ൽ: നൈ​റ്റ് പെട്രോ​ളിം​ഗി​നു പോ​യ ആ​റ്റി​ങ്ങ​ൽ പോലീ​സി​നു നേ​രേ ആ​ക്ര​മ​ണം. ക​ല്ലേ​റി​ൽ ജീ​പ്പി​ന്‍റെ പി​റ​കു​വ​ശ​ത്തെ ഗ്ലാ​സ് ത​ക​ർ​ന്നു.
ഇന്നലെ വെ​ളു​പ്പി​ന് 2.30 ഓ​ടെ അ​യി​ലം ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. പ്ര​ശ്ന മേ​ഖ​ല​യാ​യ അ​യി​ല​ത്ത് പോലീ​സ് രാ​ത്രി​കാ​ല പെട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​ത് സ്ഥി​ര​മാ​ണ്.
പെട്രോ​ളിം​ഗി​നി​ടെ അ​യി​ലം ജം​ഗ്ഷ​നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജീ​പ്പി​ലി​രുന്ന പോലീ​സു​കാ​രെ ബൈ​ക്കി​ൽ ക​ട​ന്നു​പോ​യ ര​ണ്ടു​പേ​ർ അ​സ​ഭ്യം വി​ളി​ച്ചു ഇ​വ​ർ മ​ദ്യ​ല​ഹ​രി​യി​ലാ​ണ് പോ​കു​ന്ന​തെ​ന്നു മ​ന​സി​ലാ​ക്കി​യ പോലീ​സ് പ്ര​തി​ക​രി​ക്കാ​ൻ പോ​യി​ല്ലെ​ന്ന് പോലീ​സ് പ​റ​ഞ്ഞു. അ​ല്പം ക​ഴി​ഞ്ഞ് തി​രി​ച്ചു​വ​ന്ന യു​വാ​ക്ക​ൾ ജീ​പ്പി​നു നേ​രേ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു.പോലീസ് പി​ന്നാ​ലേ എ​ത്തി​യ​പ്പോ​ൾ പ്ര​തി​ക​ൾ ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടു.
ഗ്രേ​ഡ് എ​സ്ഐ രാ​ജു​വും ര​ണ്ട് സിപിഒ​മാ​രു​മാ​ണ് ജീ​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.
ഗ്ലാ​സ് ത​ക​ർ​ന്ന് ജീ​പ്പി​നു​ള്ളി​ൽ തെ​റി​ച്ചെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല. പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും എ​സ്ഐ ത​ൻ​സീം പ​റ​ഞ്ഞു.